ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്നുതന്നെ വിളിക്കണം. ഈ സഹോദരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ്സി എക്സാം എന്ന കടമ്പ കടന്ന് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവരാണ്. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്. അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും. ഏത് കഷ്ടപ്പാടിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനില്‍ പ്രകാശിന് വാശിയായിരുന്നു. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കുന്നതില് ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനില്‍ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത്.…
Read MoreTag: siblings
എട്ടു വര്‍ഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞപ്പോഴും ആ സത്യമറിഞ്ഞില്ല ! ഒടുവില്‍ വഴിത്തിരിവായത് ഒരാളുടെ കൈയ്യില്‍ പതിച്ച പതാക; സംഭവം ഇങ്ങനെ…
ചേട്ടാ…അനിയാ… പഴയ കാല മലയാളം സിനിമകളില്‍ കുട്ടിക്കാലത്ത് വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ ക്ലൈമാക്സില്‍ ഒന്നിക്കുമ്പോഴുള്ള സ്ഥിരം ഡയലോഗാണിത്. ഒരുമിച്ച് സുഹൃത്തുക്കളായി നടക്കുമ്പോഴും സഹോദരങ്ങളാണെന്ന് അറിയാത്ത റോളുകളില്‍ മിക്കവാറും നസീറും ജയനുമായിരിക്കും അഭിനയിക്കുക. സമാനമായ സംഭവമായിരുന്നു അമേരിക്കയിലെ കണക്റ്റിക്കട്് ന്യൂഹനില്‍ നടന്നിരിക്കുന്നത്. റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടെ ജൂലിയ ടിനെറ്റി (31), കസാന്ദ്ര മാഡിസണ്‍ (32) എന്നിവരാണ് കഥാനായകര്‍. ഇവിടെ ചേട്ടാ…അനിയാ എന്നതിനു പകരം ചേച്ചീ…അനിയത്തീ എന്ന് ഡയലോഗ് മാറ്റണമെന്നു മാത്രം. ജൂലിയയും കസാന്ദ്രയും കണ്ടു മുട്ടി അധികം താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. സുഹൃദ് ബന്ധം എന്നു പറഞ്ഞാല്‍ പിരിയാനാകാത്ത വിധമുള്ള ബന്ധം. അങ്ങനെ എട്ടു വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടെ കസാന്ദ്രയുടെ കയ്യില്‍ പതിച്ചിരുന്ന ഡൊമിനിക്കന്‍ പതാക ജൂലിയ കാണാനിടയായി. നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്. തുടര്‍ന്ന് ഇരുവരും ആ പതാകയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. തങ്ങളുടെ…
Read More