ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്കിയ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും ഉത്തരവിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും അറിയിപ്പില്‍ പറയുന്നു. അധികാരമേറ്റെടുത്തശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിനുശേഷം അനുമതി നേടിയവയാണെന്ന്…
Read MoreTag: Siddaramaiah
പൊതുജനത്തെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ തുടര്‍ന്ന് സിദ്ധരാമയ്യ ! ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ
ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പൊതുജനത്തിന് ഇഷ്ടപ്പെടുന്ന പ്രഖ്യാപനങ്ങള്‍ തുടരുന്നു. തന്റെ വാഹനം കടന്നുപോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നു നിര്‍ദേശിച്ച അദ്ദേഹം, ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നും അറിയിച്ചു. ആളുകള്‍ക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്നനിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. മറ്റു വാഹനങ്ങള്‍ തടഞ്ഞ് മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കേണ്ടെന്ന തീരുമാനത്തിന് വന്‍ ജനപിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, ആദ്യ മന്ത്രിസഭായോഗം കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഗൃഹജ്യോതി പദ്ധതിയിലൂടെ എല്ലാ വീടുകളിലും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് മാസം 2,000 രൂപ, ശക്തി പദ്ധതിയിലൂടെ ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര, അന്നഭാഗ്യ പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ…
Read Moreഅനുയായിയുടെ കരണം അടിച്ചുപൊട്ടിച്ച സിദ്ധ രാമയ്യ വിവാദത്തില്‍ ! സമൂഹമാധ്യമങ്ങളില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയ്ക്കെതിരേ വന്‍ പ്രതിഷേധം; വീഡിയോ വൈറല്‍…
അനുയായിയുടെ കരണം അടിച്ചു പൊട്ടിച്ച കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.നിരവധി പേരാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിദ്ധാരമയ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇതിനു ശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അനുയായിയുടെ കരണത്തടിച്ചത്. അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം. അടികിട്ടിയ അനുയായി പിന്നീട് മാറി നില്ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തൊക്കെയായാലും കരണത്തടി സംഭവം സിദ്ധരാമയ്യയെ പുലിവാലു പിടിപ്പിച്ചിരിക്കുകയാണ്. #WATCH: Congress…
Read More