എക്കാലവും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്.റാംജി റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിങ്ങനെ എത്രയെത്ര സൂപ്പര്‍ഹിറ്റുകള്‍. ഇവര്‍ ഒരുമിച്ച് വീണ്ടുമൊരു സിനിമ മലയാളികള്‍ സ്വപ്നം കാണുന്നുണ്ടെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന് സിദ്ദിഖ്. ‘സ്വന്തം സിനിമയെന്ന സ്വപ്നം ഒരുമിച്ചു കണ്ടവരാണ് ഞങ്ങള്‍. ആ രസതന്ത്രം കൃത്യമായി ചേര്‍ന്ന ഇടത്തായിരുന്നു ഞങ്ങളുടെ വിജയവും. എന്നാല്‍ ഇടയ്ക്കെപ്പോഴോ ആ കൂട്ടായ്മയുടെ ചരട് പൊട്ടിപ്പോയി. സന്തോഷത്തോടെയും സൗഹൃദത്തോടെയുമാണ് ഞങ്ങള്‍ പിരിയാമെന്ന തീരുമാനം എടുത്തത്. ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നു, എന്നാല്‍ ഇനിയൊരിക്കലും ഒരുമിച്ചൊരു സിനിമ നടക്കില്ല. ഒരുമിച്ച് ഇരുന്ന് ഒരു ചിത്രം ഒരുക്കാനുള്ള ഇടമൊക്കെ ഇരുവര്‍ക്കും നഷ്ടപ്പെട്ടു. രണ്ടു പേരുടെയും ചിന്താഗതികള്‍ അപ്പാടെ മാറിയെന്നും തനിയെ ഏറെദൂരം മുമ്പോട്ടു പോയിക്കഴിഞ്ഞെന്നും സിദ്ധിഖ് പറയുന്നു.ഇനിയൊരു തിരിച്ചു…
Read More