സീമ മോഹന്‍ലാല്‍ കൊച്ചി: സംവിധായകന് സിദിഖിന്റെ മരണവിവരം ഇന്നലെ രാത്രി അറിയുമ്പോള്‍ നടന് വിജയരാഘവന് പാലക്കാട് കിഷ്കിന്ധകാണ്ഡം എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലന്‍ ടൈറ്റില്‍ നല്കിയ ആത്മസുഹൃത്തിന്റെ വിയോഗം വിജയരാഘവന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ആത്മമിത്രമായിട്ടുള്ള സിദിഖിനെ ഷൂട്ടിംഗ് തിരക്കുകളാണെങ്കിലും ഇടയ്ക്കൊക്കെ വിജയരാഘവന് ഫോണില്‍ വിളിക്കാറുണ്ട്. ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോഴും ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. പക്ഷേ പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ അദ്ദേഹം തേങ്ങുകയാണ്. സിദിഖിനെ അവസാനമായി കാണാന്‍ അദ്ദേഹം പാലക്കാടു നിന്ന് രാവിലെത്തന്നെ കൊച്ചിയിലേക്കു പുറപ്പെട്ടു. “ആലപ്പുഴ കടപ്പുറത്തുവച്ചാണ് ഞാന്‍ ആദ്യമായി സിദിഖിന് പരിചയപ്പെട്ടത്. കൂടെ സംവിധായകന് ഫാസിലും ലാലുമുണ്ടായിരുന്നു. കുടുംബസമേതം ബീച്ചു കാണാനെത്തിയ എന്നോട് റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലേക്കു ക്ഷണിക്കുന്ന വിവരം ആദ്യം പറഞ്ഞത് ഫാസിലായിരുന്നു. തുടര്‍ന്ന് സിദിഖ്…
Read MoreTag: siddique director
ഓര്‍മയില്‍ തേങ്ങി അപരന് സര്‍ജി; തന്റെ പ്രോഗ്രാം കണ്ടശേഷം സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ അവാര്‍ഡിനു തുല്യമെന്ന് സര്‍ജി
സ്വന്തം ലേഖികകൊച്ചി: “ഞാനും ലാലുമൊക്കെ മിമിക്രിയില്‍ നിന്നാണ് തുടങ്ങിയത്. ഞങ്ങളുടെ ഒരു ഭാഗ്യമായിരുന്നു മിമിക്രി. കലാഭവനിലൂടെയാണ് ഞങ്ങളുടെ തുടക്കം. മിമിക്രിക്കാരായിട്ടുള്ളവരെ കാണുമ്പോള്‍ നമുക്കും വലിയ സന്തോഷമാണ്. നമ്മുടെ മേഖലയിലേക്ക് അവര്‍ വരുന്നതുകാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്’ – സംവിധായകന് സിദ്ദിഖ് ജഡ്ജായി എത്തിയ വേദിയില്‍ അദേഹത്തിന്റെ ഈ ഡയലോഗ് പറഞ്ഞ് കൈയടി നേടിയ മിമിക്രിതാരം സര്‍ജി വിജയന് ചെല്ലാനം സിദ്ദിഖിന്റെ ഓര്‍മകളില്‍ തേങ്ങുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി സിദ്ദിഖിന്റെ അപരനായി സര്‍ജി മിമിക്രി വേദികളിലുണ്ട്. 50 ലധികം വേദികളില്‍ ഇദ്ദേഹം സിദ്ദിഖിന്റെ ഡ്യൂപ്പായി എത്തി. 2011 ല്‍ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ കോമഡി കിംഗ്സിലൂടെയായിരുന്നു സിദ്ദിഖിന്റെ അപരനായി സര്‍ജിയുടെ അരങ്ങേറ്റം. അന്ന് മിമിക്രിതാരങ്ങളായ രാജേഷ് പറവൂര്‍, സാജു നവോദയ എന്നിവരുടെ സ്കിറ്റില്‍ സിദ്ദിഖിന്റെ ഡ്യൂപ്പായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചു. 2012 ല്‍ മറ്റൊരു ചാനലിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ്…
Read Moreകരയിപ്പിച്ച് മടക്കം; ചിരിയുടെ മാന്ത്രികൻ സിദ്ദിഖിന് യാത്രാമൊഴി നൽകി ആയിരങ്ങൾ
കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന് സിദ്ദിഖി(63)ന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ഇന്നലെ രാത്രി 9.10 ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദേഹത്തിന്റെ അന്ത്യം. ഏതാനും ദിവസങ്ങളായി ന്യൂമോണിയയും കരള്‍ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗാവസ്ഥ കുറഞ്ഞുവരുന്നതിനിടെയായിരുന്നു ഹൃദയാഘാതമുണ്ടായത്. പിന്നീട് എക്മോ സപ്പോര്‍ട്ടില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ 8.30 ഓടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചു. സ്റ്റേഡിയത്തിനു മുന്നില്‍ രാവിലെ മുതല്‍ കൊച്ചിയിലെ പൗരാവലി തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ ഒരു നോക്ക് കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. സിദ്ദിഖിനൊപ്പം എന്നും ഉണ്ടായിരുന്ന സംവിധായകന് ലാലും കലാഭവന്‍ കെ.എസ് പ്രസാദും മൃതദേഹത്തെ അനുഗമിച്ചിരുന്നു. തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാപ്രവര്‍ത്തകര്‍ രാവിലെത്തന്നെ അവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയറാം, മുകേഷ്,…
Read Moreമിമിക്സ് പരേഡ് സൂപ്പർ ഹിറ്റ്; പരിപാടി കഴിഞ്ഞപ്പോൾ കിട്ടിയത് കരിക്കിൻ കുലകൾ; കൊച്ചിയിലെ പോലീസ് തേങ്ങാക്കള്ളനാക്കിയ കഥ സിദ്ദിഖ് പറഞ്ഞതിങ്ങനെ…
അനില്‍ തോമസ് കൊച്ചി: കോട്ടയം മാമ്മന്‍മാപ്പിള ഹാളിലെ കലാഭവന്റെ പരിപാടി. മിമിക്സ് പരേഡിന്റെ മുഴുവന്‍ ടീമുമുണ്ട്. പരിപാടി വന്‍ വിജയമായിരുന്നു. സംഘാടകര്‍ക്ക് വലിയ സന്തോഷം. മടങ്ങാന്‍ നേരം ഹാളിനു മുന്നില്‍ അലങ്കാരമായി വച്ചിരുന്ന ചെന്തെങ്ങിന്റെ കരിക്കിന്‍കുല വെട്ടിയെടുത്ത് സംഘാടകര്‍ വാഹനത്തില്‍ ഇട്ടു. കരിക്കിന് കുല സന്തോഷത്തോടെ സ്വീകരിച്ചു മടങ്ങിയ സംഘം, പക്ഷേ ക്ഷീണം മൂലം യാത്രയിലുടനീളം ഉറങ്ങിപ്പോയി. കരിക്ക് കഴിക്കുന്ന കാര്യം മറന്നു. ഓരോരുത്തര് ഓരോരോ സ്ഥലങ്ങളിൽ ഇറങ്ങിയതോടെ എറണാകുളത്തെ കലാഭവൻ കെട്ടിടത്തിനു മുന്നില്‍ വാഹനം എത്തിയപ്പോള്‍ അവശേഷിച്ചത് സിദ്ദിഖും ലാലും മാത്രം. സമയം പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു. വാഹനത്തിന് പുറത്തിറങ്ങുന്നതിനിടെ കരിക്കിന്‍കുല കണ്ണില്‍പ്പെട്ടു. രണ്ടുപേരും ഓരോ കുല കരിക്കുമായി കലാഭവന്‍ റോഡിലൂടെ സൊറ പറഞ്ഞ് പുല്ലേപ്പടിയിലെ വീട്ടിലേക്ക് നടക്കുന്നതിനിടെ പെട്ടെന്നാണ് രണ്ടു പോലീസുകാര്‍ മുന്നില്‍ വന്നുപെട്ടത്. സമ്മാനമായി കിട്ടിയതാണെന്നു പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ പോലീസുകാര്‍ തയാറായില്ല. കലാഭവന്റെ…
Read Moreമിമിക്സ് പരേഡിന്റെ നര്മശില്പി; മറുനാട്ടിലും ചിരി പടർത്തി; കലാഭവനെന്ന പഠനക്കളരി
അനില്‍ തോമസ് കൊച്ചി: അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാള് വേദികളിലും വലിയ വലിയ പരിപാടികള്‍ക്കിടയിലെ ചെറിയ ചെറിയ മിമിക്രികള്‍ അവതരിപ്പിച്ച് ചിരിപ്പടക്കങ്ങളുമായി നടന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍. എന്താകുമെന്നോ, എവിടെ എത്തുമെന്നോ ഒരു രൂപവും അവര്‍ക്കുണ്ടായിരുന്നില്ല. സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും നിര്‍മാണത്തിലുമൊക്കെ പിന്നീട് മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയ സിദ്ദിഖിന്റെയും കൂട്ടാളി ലാലിന്റെയും കലാജീവിതത്തിന്റെ തുടക്കം കൊച്ചിയിലെ കലാഭവനില്നിന്നായിരുന്നു. കലാഭവനെന്ന പഠനക്കളരി കലാഭവനില്‍ മിമിക്സ് പരേഡ് എന്ന മുഴുനീള ഹാസ്യപരിപാടിയാണ് ഇരുവരുടെയും തലേവര മാറ്റിയത്. മിമിക്രി പ്രധാന ഇനമാക്കി എന്തോ പരിപാടി ആലോചിക്കുന്നതായി കലാഭവനിലെ തബല അധ്യാപകനായിരുന്ന ലാലിന്റെ അച്ഛന് വഴി ഇവരും അറിഞ്ഞു. ആബേലച്ചനെ നേരില്‍ കണ്ടാലോ എന്ന് ലാല്‍ അഭിപ്രായപ്പെട്ടപ്പോള്‍ സിദ്ദിഖ് ആദ്യമൊന്ന് അമ്പരന്നു. “”കലാഭവനൊക്കെ വലിയ സ്ഥാപനമല്ലേ, അതൊക്കെ നമുക്ക് പറ്റുമോ” എന്നതായിരുന്നു സിദ്ദിഖിന്റെ ആശങ്ക. വിടാന്‍ ലാല്‍ കൂട്ടാക്കിയില്ല. അച്ഛന് വഴി ആബേലച്ചനെ കാണാനുള്ള…
Read More