തമ്മില്‍ കാണാറുള്ളത് വല്ല വിവാഹച്ചടങ്ങുകളിലും മറ്റും മാത്രം ! സിദ്ദിഖിനൊപ്പം ഇനി സിനിമയില്ലെന്ന് വ്യക്തമാക്കി ലാല്‍; കാരണമായി പറയുന്നത്…

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് സംവിധായക കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാല്‍ ടീമിന്റേത്. റാംജി റാവു സ്പീക്കിംഗില്‍ ആരംഭിച്ച ഇവരുടെ ജൈത്രയാത്ര മലയാളത്തില്‍ മറക്കാന്‍ സാധിക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ചാണ് വേര്‍പിരിഞ്ഞത്. അടുത്തിടെ കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ ഇവര്‍ ഒന്നിച്ചെങ്കിലും ഇനി തങ്ങള്‍ ചേര്‍ന്ന് ഒരിക്കലും ഒരു സിനിമ ചെയ്യില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലാല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടനും നിര്‍മാതാവും സംവിധായകനുമായ ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മാത്രമല്ല ഇതിന്റെ കാരണവും ലാല്‍ വ്യക്തമാക്കി.”ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു. രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും…

Read More

പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’..! ചെ​റു​പ്പ​ത്തി​ലേ ആ​ഗ്ര​ഹം പോ​ലീ​സാ​കാ​ൻ; നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ച്  തുറന്ന്  പറഞ്ഞ് സിദ്ദിഖ്

ആ​ലു​വ:  ചെ​റു​പ്പ​ത്തി​ലെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പോ​ലീ​സാ​ക​ണ​മെ​ന്ന​ത്. എ​ന്നാ​ല​ത് ന​ട​ക്കാ​തെ പോ​യി. പോ​ലീ​സു​കാ​രോ​ട് എ​നി​ക്ക് എ​ന്നും ബ​ഹു​മാ​ന​മാ​ണ് ഉ​ള്ള​ത്. ഓ​രോ ദി​വ​സ​വും എ​ത്ര പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് പോ​ലീ​സ് പ​രി​ഹാ​രം കാ​ണു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​ക്കു​ന്ന​തി​നാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാണ് ന​ട​ന്‍ സി​ദ്ദീ​ഖ് ത​ന്‍റെ മ​ന​സ് തു​റ​ന്നത്. “പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ഇ​തു​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ശ്ചാ​ത്താ​പം തോ​ന്നാ​ത്ത​വ​രാ​യി മാ​റി. ഇ​ത് ഉ​പ​യോ​ഗി​ക്ക​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം. സി​നി​മ​യു​ടെ പു​തു​ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ചി​ല​രെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടുന്നു.

Read More

‘വില്ലന്‍’ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് നടന്‍ സിദ്ധിഖ്; നടന്‍ ഇങ്ങനെ പറയാനുള്ള കാരണം അമ്പരപ്പിക്കുന്നത്

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ആക്ഷന്‍ ചിത്രം വില്ലന്‍ തീയറ്ററുകളെ കീഴടക്കി മുന്നേറുകയാണ്. എന്നാല്‍ സിനിമയ്‌ക്കെതിരേ വ്യാപകമായ മോശം പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. ചിത്രത്തെ പ്രശംസിച്ചും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ഏറ്റവും പുതുതായി സിനിമയെ പ്രശംസിച്ച് എത്തിയത് നടന്‍ സിദ്ധിഖ് ആണ്. വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടതില്ലായിരുന്നു എന്ന ആമുഖത്തോടെയാണ് സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്. ഞാന്‍ ഇന്നലെയാണ് ‘വില്ലന്‍’ സിനിമ കണ്ടത്. ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്റെ സിനിമയല്ലേ? ഞാന്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഈ അടുത്തകാലത്തു കണ്ടതില്‍…

Read More

വേദിയില്‍ സ്വന്തം പേരു കേട്ടപ്പോള്‍ ഒന്നും ആലോചിച്ചില്ല സിദ്ദിക്ക് ചാടിയെഴുന്നേറ്റു; എന്നാല്‍ മഞ്ജു വിട്ടില്ല സിദ്ദിഖിന്റെ മുണ്ടില്‍ കയറിപ്പിടിച്ചു;പിന്നെ സംഭവിച്ചത്

വില്ലന്റെ ഓഡിയോ റിലീസിങ്ങ് വേദിയില്‍ സിദ്ദിഖ് എന്നു മുഴങ്ങി കേട്ടപ്പോള്‍ നടന്‍ സിദ്ദിഖ് വേറെയൊന്നും നോക്കിയില്ല. നേരെ എഴുന്നേറ്റ് വേദിയിലേക്കു നടന്നു. എന്നാല്‍ പിന്നെ സംഭവിച്ച കാര്യങ്ങള്‍ ബഹുരസമായിരുന്നു. യഥാര്‍ഥത്തില്‍ ചടങ്ങിന് ആശംസ നേരാനായി സംവിധായകന്‍ സിദ്ദിഖിനെ വേദിയിലേയ്ക്കു ക്ഷണിച്ചതായിരുന്നു അത്. എന്നാല്‍ തന്നെയാണു വിളിച്ചത് എന്നു തെറ്റിദ്ധരിച്ചാണ് നടന്‍ സിദ്ദിഖ് ചാടി എഴുന്നേറ്റ് ആശംസ പറയാനായി വേദിയിലേയ്ക്കു നടന്നത്. എന്നാല്‍ പിന്നീടാണ് അവതാരകനായി എത്തിയ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ അപ്പോഴേയ്ക്കും നടന്‍ സിദ്ദിഖിനെ അല്ല സംവിധായകന്‍ സിദ്ദിഖിനെയാണു വിളിച്ചത് എന്നു പറഞ്ഞു നടനെ തിരിച്ചയച്ചു. പിന്നീട് രണ്ടു മൂന്നു ആശംസകള്‍ക്കു ശേഷമായിരുന്നു നടന്‍ സിദ്ദിഖിനെ വിളിച്ചത്. ഇത്തവണ തന്നെ തന്നെയാണു വിളിച്ചത് എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി വേദിയില്‍ എത്തി. സാധാരണ തന്നെ ആരും പ്രസംഗിക്കാന്‍ വിളിക്കാറില്ല അതുകൊണ്ടാണു സിദ്ദിഖ് എന്നു കേട്ടപ്പോള്‍ ചാടി…

Read More

ആ വമ്പന്‍ സ്രാവ് സിദ്ദിഖ് ?അഴിക്കുള്ളിലായത് ചെറിയ മീന്‍ മാത്രം; മാഡം ആരാണെന്ന് ഇന്നു വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി; ഇന്ന് കേരളം ഞെട്ടുമെന്ന് അഡ്വക്കേറ്റ് ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വമ്പന്‍ സ്രാവ് സിദ്ദിക്ക്‌ ആണെന്നു സൂചന. പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായാണ് വിവരം. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് സുനി പറഞ്ഞിരിക്കുന്നത്. എല്ലാം ഇന്ന്‌ വ്യക്തമാകുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ സൂചന നല്‍കി. പോലീസ് നിരീക്ഷണത്തിലുള്ളവര്‍ തന്നെയാകും പുറത്തുവരാന്‍ പോകുന്ന പേരുകളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ദിലീപും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സുനി വെളിപ്പെടുത്തിലിന് ഒരുങ്ങുന്നത്. ദിലീപിന് കാര്യങ്ങളെല്ലാം അറിയാമെന്നും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സുനി മൊഴി നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. സിദ്ദിഖ് ആണോ ആ വമ്പന്‍ സ്രാവെന്ന് നേരത്തേതന്നെ സംശയം ഉണ്ടായിരുന്നു. നേരത്തേ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം…

Read More

അന്ന് ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ പുറത്തു വന്നപ്പോള്‍ ഈ ശൂരത്വം എവിടെപ്പോയി; ദിലിപിനെതിരെ കൊലവിളി നടത്തുന്നവര്‍ അക്കാര്യം ഒന്നോര്‍ത്താല്‍ നന്നായിരിക്കും; മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നടന്‍ സിദ്ദിഖ്‌

ദിലീപ് തെറ്റുകാരനെങ്കില്‍ അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നും മാധ്യമങ്ങള്‍ വിചാരണ നടത്തേണ്ട കാര്യമില്ലെന്നും നടന്‍ സിദ്ദിഖ്‌. തെറ്റുകാരനാണെന്നു തെളിഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കട്ടെയെന്നും സിദ്ധിക്ക് പറയുന്നു. മുമ്പ് ബോബി ചെമ്മണ്ണൂരിനെതിരേ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടും ഒരു ചെറുവിരലനക്കാന്‍ പോലും ഇപ്പറഞ്ഞ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയും മുമ്പുളള മാധ്യമവിചാരണ അല്‍പ്പത്തരമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിദ്ദിഖ്‌ വ്യക്തമാക്കുന്നു. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി…

Read More