വീടുകളിലെ വളര്‍ത്തുമൃഗങ്ങളും പക്ഷികളും വീട്ടിലെ കുട്ടികള്‍ക്ക് കൂടെപ്പിറപ്പും കൂട്ടുകാരുമാണ്. അവര്‍ അത്തരം ജീവികളോട് നിരുപാധിക സ്നേഹം വച്ചു പുലര്‍ത്തുന്നു. അവയെ പിരിയുകയെന്നത് ഈ കുഞ്ഞുങ്ങള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. താനും കൂടി സ്നേഹിച്ചു വളര്‍ത്തിയ കോഴികളെ വില്‍ക്കാനായി കൊണ്ടു പോകുന്നത് കണ്ട് ഹൃദയം പൊട്ടി കരയുന്ന ഒരു ആറ് വയസ്സുകാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനിറയിക്കുന്നത്. തെക്കന്‍ സിക്കിമിലെ മെല്ലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്. കോഴികളെ പോള്‍ട്രി ഫാമിലേയ്ക്ക് കൊണ്ടു പോകുന്നതിനായി ഒരു വലിയ വാനിലേയ്ക്ക് കയറ്റുകയാണ്. ഇത് കണ്ടുനില്‍ക്കാനാകാതെ തന്റെ കോഴികളെ കൊണ്ടു പോകരുതേയെന്ന് അവരോട് അപേക്ഷിക്കുകയാണ് ബാലന്. അവയെ വാനില്‍ കയറ്റരുതെന്ന് മുതിര്‍ന്നവരോട് അഭ്യര്‍ത്ഥിക്കുകയും. കോഴികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വിങ്ങിക്കരയുന്നതും കാണാം. ‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ’ യെന്ന് കൈകള്‍ കൂപ്പി അവരോട് അഭ്യര്‍ത്ഥിക്കുകയാണ് കുരുന്ന്. കോഴികളെ തിരികെത്തരാനും…
Read More