ഒരു പെണ്‍കുട്ടി ഒരാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ പിന്നെ ആളുകള്‍ പറയുക അവള് തേച്ചിട്ട് പോയി എന്നാണ്. എന്നാല്‍ പുരുഷന് പ്രണയബന്ധം ഉപേക്ഷിച്ചാല്‍ ആരും അത് ആഘോഷിക്കാറില്ല എന്നതാണ് വസ്തുത. ഏറെ കൊട്ടിഘോഷിക്കുന്ന തേപ്പിനെക്കുറിച്ചും സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നെഴുതുകയാണ് ശില്പ നിരവില്‍പുഴ എന്ന എഴുത്തുകാരി. ശില്പയുടെ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ‘തേപ്പും’ പെണ്ണും മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ട്. ഇടക്കിടെ കുറേ വാക്കുകള്‍ക്ക് പുതിയ കുറേ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കും.പിന്നെ കാണുന്ന ഇടങ്ങളിലൊക്കെ തോന്നുന്നത് പോലെ ഈ വാക്ക് ഇങ്ങനെ കുത്തിത്തിരുകും.എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല.വെറുതെ ഒരഭിപ്രായപ്രകടനം,അത് വഴി കിട്ടുന്ന മനസ്സുഖം ഒന്ന് വേറെയാണല്ലോ.അങ്ങനെ കണ്ടുപിടിച്ച ഒന്നാണ് ‘തേപ്പ്’.തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍.ഇതില്‍ രസകരമായ വസ്തുത എന്താണെന്ന് വച്ചാല്‍ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്. പ്രണയാഭ്യര്‍ത്ഥന…
Read More