സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചു പോകില്ല ! കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെ പരിഹസിച്ച് ശ്രീനിവാസന്‍…

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വരാനിരിക്കുന്ന ഹൈസ്പീഡ് റെയില്‍ സര്‍വീസ് പദ്ധതിയായ സില്‍വര്‍ ലൈനിനെതിരേ പരിഹാസവുമായി നടന്‍ ശ്രീനിവാസന്‍. സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് ശ്രീനിവാസന്‍ പ്രതികരിച്ചു, ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

Read More