മലയാളികളുടെ ഇഷ്ട സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്. പിന്നീട് അമ്പലത്തില്‍ വച്ച് മാലയിട്ടുള്ള ചിത്രങ്ങള്‍ കാര്യങ്ങള്‍ ഉറപ്പിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ ഇവരെ പിന്തുണയ്ക്കുന്നുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുത്തത്. നടന് ബാലയില്‍ നിന്ന് 2019ലാണ് അമൃത വിവാഹ മോചനം നേടിയത്. ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ സിന്‍സി അനില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിന്‍സി അനിലിന്റെ…
Read More