പുകയില വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് സൂചന. സിഗരറ്റ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും ഒറ്റ എണ്ണം മാത്രമായി വാങ്ങുന്നവരാണ്. ഇതു തന്നെയാണ് സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഒറ്റ സിഗരറ്റ് വില്പന നിരോധിക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒറ്റ സിഗരറ്റ് വില്പന അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് സര്‍ക്കാര്‍ വിലക്കുമെന്നാണ് സൂചന. കൂടാതെ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ ശക്തമായ നിര്‍ദേശങ്ങളും ശുപാര്‍ശയിലുണ്ട്. വിമാനത്താവളങ്ങളില്‍ നിലവിലുള്ള സ്മോക്കിങ് സോണുകള്‍ എടുത്തുകളയണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ 75% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇന്ത്യയില്‍ നിലവില്‍ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്…
Read More