സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചലഞ്ചിന്റെ കാലമാണ്. ഇതില്‍ പലതിലും പങ്കെടുത്ത് ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തില്‍ ഒരു ചലഞ്ചിന്റെ ചതിക്കുഴിയില്‍ വീണ കഥയാണ് ഒരു പ്രവാസി മലയാളിയ്ക്ക് പറയാനുള്ളത്. ലംഗ്സ് കാന്‍സര്‍ ബാധിതയായി ഭാര്യ മരിച്ചതിനെ തുടര്‍ന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളിയാണ് ഇത്തരത്തില്‍ അനുഭവം പങ്കുവെച്ചതിലൂടെ തന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.അത്തരമൊരു കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ബിജു തന്റെ അനുഭവം പറയുന്നത് ഇങ്ങനെ…ഈ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളില്‍ നിന്നാണ് എനിക്ക് കോളുകള്‍ വന്നത്. അതില്‍ ഒരു ഫേക്ക് ഐഡിയില്‍ നിന്നും വന്ന കെണിയില്‍ ഞാന്‍ കുടുങ്ങി. കുട്ടികളെ നോക്കാമെന്നു പറഞ്ഞ് ഒരു സ്ത്രീ എനിക്ക് സന്ദേശം അയച്ചു. ഉടനെ അവരുടെ പ്രൊഫൈല്‍ എല്ലാം പരിശോധിച്ചു. അപ്പോള്‍ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല.…
Read MoreTag: single parent challenge
ഭാര്യയും മക്കളും ബാധ്യതയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് സ്ഥലം വിട്ടു ! സിംഗിള്‍ പേരന്റ് ചലഞ്ച് എന്നു പറഞ്ഞാല്‍ ഇതാണ്…
ജീവിതാന്ത്യം വരെ കൂടെയുണ്ടാവുമെന്നു കരുതിയ ഭര്‍ത്താവ് ഒരു സുപ്രഭാതത്തില്‍ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോകുമ്പോള്‍ ഏതൊരു സ്ത്രീയും തളരും. പിന്നീട് അവരെ സംബന്ധിച്ച് അതിജീവനത്തിന്റെ നാളുകളായിരിക്കും. ഒറ്റയ്ക്കായപ്പോഴും മക്കളെ അന്തസോടെ വളര്‍ത്തി അവരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്ന ഒരമ്മയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കൂട്ടുകാര്‍ക്ക് ഒപ്പമുള്ള കറക്കവും ധൂര്‍ത്തുമാണ് ജീവിത സുഖമെന്ന് കരുതിയ വ്യക്തി വിട്ടു പോയപ്പോഴും മക്കളുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച അമ്മയുടെ പേര് മഞ്ജു നായര്‍. വൈറല്‍ ആകുന്ന സിംഗിള്‍ പാരെന്റ്‌സ് ചലഞ്ജ് ഹാഷ് ടാഗില്‍ ആണ് മഞ്ജുവിന്റെ കഥ പങ്കു വെയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മ ആയ ദി മലയാളി ക്ലബ്ബിലാണ് മഞ്ജുവിന്റെ കഥ പങ്കുവയ്ക്കപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…ഒരിക്കലും ഞാന്‍ ഇങ്ങനെ ജീവിക്കാന്‍ ആഗ്രഹിട്ടില്ല പുരുഷന്റെ കീഴില്‍ നല്ലൊരു വീട്ടമ്മ ആയി മക്കള്‍ക്കൊപ്പം ജീവിക്കാന്‍ ആയിരുന്നു എന്റെ മോഹം, പക്ഷേ ദൈവഹിതം…
Read More