ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഏഷ്യയില്‍ ഒന്നാമതും. എന്നാല്‍ ഇപ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോവുകയാണ് രാജ്യം. ദേശീയ വികസന പരിഷ്കരണ കമ്മിഷന് ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയുടെ പദ്ധതി ഫലപ്രഥമായി നടപ്പായാല്‍ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും. 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. 0.025 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്പാദനവും വില്പനയും നിരോധിക്കും. ഹോട്ടല്‍ വ്യവസായത്തില്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30% കുറയ്ക്കണം. 2025 ഓടെ സൗജന്യ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കരുതെന്നും ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉല്പന്നങ്ങള് വില്‍ക്കുന്ന…
Read More