മലയാള സീരിയല്‍ ആരാധകരുടെ ഇഷ്ടനടിയാണ് സിനി വര്‍ഗീസ്. നിരവധി സീരിയലുകളിലാണ് സിനി ഇതിനോടകം അഭിനയിച്ചത്. പലതിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ആന്റണി എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. സീരിയലിനു പിന്നാലെ സിനിമയിലും താരം അഭിനയിച്ചിരുന്നു. ഹാപ്പി ജേര്‍ണിയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഉത്സാഹക്കമ്മിറ്റി, അപ്പോത്തിക്കിരി, ആഴക്കടല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ഭാഗമായി. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. തന്റെ സിനിമാജീവിതത്തില്‍ എടുത്തുപറയാന്‍ പറ്റിയ ചിത്രം ആഴക്കടല്‍ ആണെന്ന് സിനി പറയുന്നു. അതില്‍ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നുവെന്നും ആദ്യ ഷോട്ടില്‍ തന്നെ മണി ചേട്ടന് തന്റെ അടിക്കുന്നതായിരുന്നുവെന്നും ശരിക്കും അടികൊണ്ടിരുന്നുവെന്നും സിനി പറയുന്നു. കൈ വരുമ്പോള്‍ മുഖം മാറ്റണം എന്ന് നേരത്തെ തന്നെ മണിച്ചേട്ടന് പറഞ്ഞിരുന്നു. എന്നാല്‍…
Read More