രമ്യാകൃഷ്ണനിപ്പോള്‍ ശിവഗാമിയാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ അഞ്ചു ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച രമ്യ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് ശിവഗാമിയെ വിശേഷിപ്പിക്കുന്നത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കാം എന്നാണ് രമ്യയുടെ ചിന്ത. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ കണ്ടത് ശിവഗാമി രാജമാതാവിന്റെ ശക്തയായ വേഷം. തന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം എന്നാണ് നീലാംബരിയെപ്പറ്റി രമ്യ പറയുന്നത്. എന്നാല്‍ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണന്‍ പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതും ടെന്‍ഷനു കാരണമായി. നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോഴും ഭയം വിട്ടൊഴിഞ്ഞില്ലെന്നു താരം പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം…
Read More