ലക്‌നൗ: പിഞ്ചു ബാലികമാരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഓരോദിവസം കഴിയുംതോറും ഇന്ത്യയുടെ ഉറക്കം കെടുത്തുകയാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കൂടുമ്പോള്‍ ഇത് ഇന്ത്യയ്ക്ക് തന്നെ അപമാനകരമാണ്. എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ വിറ്റൊഴിവാക്കിയ പെണ്‍കുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സംബാളില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കുരുന്നുപ്രായത്തില്‍ ഈ പീഡനങ്ങള്‍ക്കിരയായത്. 2010ല്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ഒരാള്‍ക്ക് വിറ്റ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. അന്ന് ഈ കുട്ടിയ്ക്ക് എട്ടു വയസാണുണ്ടായിരുന്നത്. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെണ്‍കുട്ടികളെക്കൂടി രാജസ്ഥാനില്‍നിന്നെത്തിയവര്‍ക്ക് വിറ്റതായും പറയുന്നുണ്ട്. എന്നാല്‍, അവരെക്കുറിച്ച് വിവരമില്ല. ഭരത്പുരിലെ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്. എട്ടാം വയസ്സുമുതല്‍ അവിടെനിന്ന്…
Read More