ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. കെഎസ്ആര്‍ടിസി പറവൂര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെ ആണ് സസ്പെന്‍ഡ് ചെയ്തത്. ബസില്‍ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാള്‍ അടിക്കുകയായിരുന്നു. ജനുവരി 30നു വൈകിട്ട് 4ന് പറവൂര്‍ ഡിപ്പോയില്‍ നിന്ന് ചാത്തനാട്ടേക്കുള്ള ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദനമേറ്റത്. മുന്‍പും ഇയാള്‍ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്നും അമ്മ നല്കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.
Read More