ഇനി നഴ്‌സുമാരെക്കൂടാതെ പലര്‍ക്കും ബ്രിട്ടനിലേക്ക് പറക്കാം ! എഞ്ചിനീയര്‍മാര്‍ മുതല്‍ കലാകാരന്മാര്‍ വരെയുള്ളവരെ മാടി വിളിച്ച് ബ്രിട്ടന്‍…

നഴ്‌സുമാരുടെ സ്വപ്‌നഭൂമിയായ ബ്രിട്ടന്‍ ഇനി മറ്റ് തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവരുടെയും ഇഷ്ടഭൂമിയാകും. കോവിഡാനന്തര ബ്രിട്ടന്‍ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇതിനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചതാവട്ടെ മാനവവിഭവശേഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും. പ്രത്യേക നൈപുണ്യം ആവശ്യമായ തൊഴിലുകള്‍ ചെയ്യാന്‍ ബ്രിട്ടനിലെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ആവശ്യത്തിന് ആളെ ലഭിക്കാത്ത മേഖലകളിലേക്കാണ് ഈ ലിസ്റ്റ് വഴി ആളുകളെ ജോലിക്കെടുക്കുക. ഇതില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബ്രിട്ടനിലെത്തുക കൂടുതല്‍ അനായാസകരമായി മാറും. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് മാനവ വിഭവശേഷി ഉറപ്പാക്കുക എന്ന നയമനുസരിച്ച് പല പുതിയ തൊഴിലുകളും ഈ തസ്തികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോയിന്റ് അടിസ്ഥാനത്തില്‍ വിസ അംഗീകരിക്കപ്പെടുന്ന പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യമുള്ള തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കും. ഇതനുസരിച്ച് ഒരു അപേക്ഷകന് വിസ ലഭിക്കുവാന്‍ കുറഞ്ഞത് 70 പോയിന്റ് നേടേണ്ടതുണ്ട്.…

Read More