ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്. മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ്‍ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. റെറ്റിനോയ്ഡുകൾ അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നു കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം…
Read MoreTag: skin disease
ശരീരം മുഴുവന്‍ മീന്‍ ചെതുമ്പലിനു സമാനമായ ചര്‍മം ! അപൂര്‍വ രോഗം ബാധിച്ച ഏഴു വയസുകാരി അനുഭവിക്കുന്നത് നരകയാതന…
ശരീരം മുഴുവന്‍ മീനിനു സമാനമായ ചെതുമ്പല്‍ വരുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഇത്തരത്തില്‍ ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച ഏഴുവയസുകാരി അനുഭവിക്കുന്നത് സമാനതകളില്ലാത്ത നരകയാതനയാണ്. ചത്തീസ്ഗഢ് സ്വദേശിനിയായ ഏഴു വയസുള്ള രാജേശ്വരി എന്ന പെണ്‍കുട്ടിയാണ് ‘ ഇക്ത്യോസിസ്’ എന്ന അപൂര്‍വ ത്വക്ക് രോഗമാണ് ഏഴുവയസുകാരിയുടെ മീന്‍ ചെതുമ്പലിന് സമാനമായി കറുത്ത തടിച്ച കല്ല് പോലെ മാറുന്നത്. ഇരു കാലുകളും കൈകളും ശരീരവും മുഴുവന്‍ രോഗം ബാധിച്ചു കഴിഞ്ഞു. ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത സാഹചര്യമാണ് ഈ പെണ്‍കുട്ടിയ്ക്ക്. ചത്തീസ്ഢിലെ ഗോത്രവര്‍ഗ്ഗ ജില്ലയായ ദ്വന്ദ്വാഡ എന്ന പ്രദേശത്താണ് ഈ പെണ്‍കുട്ടി ഉള്ളത്. അടുത്തുള്ള നഗരത്തിലെത്തി ചികിത്സ തേടാന്‍ പോലുമുള്ള സാഹചര്യവും ഇവര്‍ക്ക് അപ്രാപ്യമാണ്. ഒരു വയസു മുതലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. ‘ഇക്ത്യോസിസ്’ എന്ന ത്വക്ക് രോഗത്തില്‍ കല്ലു പോലെയാണ് ശരീരം മുഴുവന്‍ മാറുന്നത്.…
Read More