മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ബിഗ്ബോസ് സീസണ് 12ലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വിവാദതാരമായത്. മറ്റൊരു മത്സരാര്‍ഥിയെ തല്ലാന്‍ ഓങ്ങിയതും പരിപാടിയില്‍നിന്നു പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലാണ് താരത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്. 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിങ് ശ്രീശാന്തിനെ തല്ലിയത് അന്ന് ഏറെ വിവാദമായിരുന്നു. ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്ഭജന് സിങ്ങിന്റെ തല്ലു കൊണ്ട ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു. മത്സരം തോറ്റ ഹര്‍ഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തോ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാര്‍ത്തകള്‍ വന്നത്. പിന്നീട് ഹര്ഭജന് മാപ്പുപറയുകയും ചെയ്തു. ഇപ്പോള്‍ ബിഗ് ബോസില്‍, അന്നുണ്ടായതെന്താണെന്നു ശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തല്‍. കിങ്സ് ഇലവന് പഞ്ചാബിന്റെതാരമായിരുന്നു ശ്രീശാന്ത്, ഹര്ഭജന് മുംബൈ…
Read MoreTag: slaps
പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം കണ്ട് യുവതിയുടെ കണ്ട്രോള് പോയി ! കൊടുത്തു ചെവിക്കുറ്റി നോക്കി ഒരെണ്ണം;വീഡിയോ വൈറലാവുന്നു…
ലക്നൗ:അപമര്യാദയായി പെരുമാറിയ പോലീസുകാരനെ പഞ്ഞിക്കിട്ട് യുവതി. കഴിഞ്ഞ ബുധനാഴ്ച യുപിയിലെ ലക്നൗവിലാണ് സംഭവം. അമ്മയെയും കൂട്ടി ചന്തയിലേക്ക് പോയ യുവതിയ്ക്കാണ് പോലീസുകാരനില്‍ നിന്നും അപമര്യാദാപരമായ പെരുമാറ്റം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാരികേഡ് പ്രദേശത്തുകൂടി സ്കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന് യുവതിയോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ യുവതിയും അമ്മയും റോഡില്‍ മറിഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടുകയും ചെയ്തു. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു കയര്‍ത്ത യുവതി കൈനീട്ടി ഇയാളുടെ കരണക്കുറ്റിയ്ക്ക് ഒന്നു കൊടുക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിക്കുകയും വലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് മുതിര്‍ന്ന് ഉദ്യോഗസ്ഥന് സ്ഥലത്തെത്തുകയും അക്രമിച്ച ഉദ്യോഗസ്ഥന് സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. ദീപാവലി തിരക്കുകള്‍ പ്രമാണിച്ച് റോഡില്‍…
Read Moreവരനെ ആളുകള്‍ എടുത്തുയര്‍ത്തുന്നത് കണ്ട മധ്യവയസ്കന് വധുവിനെ തനിയെ എടുത്തുയര്‍ത്തി; വരനെ വരണമാല്യം അണിയിച്ച ശേഷം നേരെ തിരിഞ്ഞ് എടുത്തുയര്‍ത്തിയ ആള്‍ക്കിട്ട് ഒന്നു പൊട്ടിച്ച് വധു; വീഡിയോ വൈറലാവുന്നു
വിവാഹമണ്ഡപങ്ങള്‍ പലപ്പോഴും തമാശയുടെ വേദി കൂടിയാണ്. വരന്റെയും വധുവിന്റെയും സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന കുസൃതികള്‍ കൊണ്ട് ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇക്കുറി കളം ചൂടാക്കിയത് വധുവിന്റെ ഒരു പ്രവൃത്തിയാണ്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി. അത്രയും ഉയരത്തില്‍ നില്ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തയര്ത്തിയത്. വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും നേരെ തിരിഞ്ഞ് എടുത്തയര്‍ത്തിയ ആളുടെ മുഖത്തു തന്നെ വധു ഒന്നു പൊട്ടിച്ചു. വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്ക്കുമ്പോള് വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. വധുവിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ പകച്ചുപോയ…
Read Moreകാറില്‍ ഉരസിയ കെഎസ്ആര്‍ടിസിയെ പിന്തുടര്ന്ന് പിടിച്ച് സിനിമാസ്റ്റൈലില്‍ കാര്‍ കുറുകെയിട്ടു; ബസ് ഡ്രൈവറെ കൈകാര്യം ചെയ്ത് കാറിലുണ്ടായിരുന്ന യുവതി; അമ്പലപ്പുഴയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
അമ്പലപ്പുഴ: കാറില്‍ ഉരസിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ ക്യാബിനില്‍ നിന്നും പിടിച്ചിറക്കി ആക്രമിച്ച യുവതിയെ നാട്ടുകാര്‍ പോലീസിനു കൈമാറി. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെയാണ് അക്രമിച്ചതെന്നാണ് ആരോപണം. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയില്‍ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിലുള്ള പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം.കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍. അരുണിമ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കൊല്ലത്തേക്കു പോവുകയായിരുന്നു. ജിജിത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോള്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഉരസിയതായി കാര്‍ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയില്‍ നിന്നു കാറിനുള്ളില്‍ വീണു. ഇതാണ് കെഎസ്ആര്‍ടിസിയെ പിന്തുടരാന് ഇവരെ പ്രേരിപ്പിച്ചതെന്നു പറയുന്നു. ഇതിന്റെ വാശിയില്‍ ബസ് പുറക്കാട്…
Read More