തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തിരുവല്ല സ്വദേശിനി ഡയാന കുര്യന് നയന്താരയായ ചരിത്രം സിനിമപ്രേമികളെ ആവേശം കൊള്ളിക്കുന്നതാണ്. അടുത്തിടെ കാമുകനായ സംവിധായകന് വിഘ്നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. ഇരുവരും വര്‍ഷങ്ങളായി ലിവിംങ് ടുഗെദര്‍ ആയിരുന്നു. ലിവിംങ് ടുഗെദര്‍ സമയത്ത് തന്നെ നടപടി ക്രമങ്ങള്‍ ആരംഭച്ചതിനാല് വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. വിവാദങ്ങളെയെല്ലാം അവഗണിച്ച് മക്കളോടും ഭര്‍ത്താവിനോടും ഒപ്പം സുഖമായി ജീവിക്കുകയാണ് താരം. അതേ സമയം നയന്‍താരയുടെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഹൊറര്‍ സിനിമ ആയതു കൊണ്ട് തന്നെ, പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങള്‍ നയന്‍താര പങ്കുവച്ചത്. പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്വറല്‍…
Read More