ഹൈദരാബാദ്: തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്ക്കെതിരേ യുവാവിന്റെ ചെരുപ്പേറ്. ഹിമായത്ത് നഗറില്‍ വച്ച് നടന്ന ഒരു ജ്വവല്ലറി ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. കരിമുള്ളയെന്ന 31കാരനാണ് തമന്നയെ ലക്ഷ്യമാക്കി ചെരുപ്പെറിഞ്ഞത്. എന്നാല്‍ ചെരുപ്പ് കൊണ്ടത് ജ്വവല്ലറിയിലെ ദേഹത്താണെന്ന് ഹിമായത്ത് നഗര്‍ പോലീസ് പറയുന്നു. തമന്നയുടെ ദേഹത്തേക്കറിഞ്ഞ ചെരുപ്പ് ഉന്നം തെറ്റി ജീവനക്കാരന്റെ ദേഹത്ത് കൊള്ളുകയായിരുന്നു ബിടെക് ബിരുദധാരിയായ മുഷീരാബാദ് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തകാലത്തായി തമന്ന ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയതിനാലാണ് താന്‍ നടിയ്ക്കെതിരെ ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ചെരുപ്പുകൊണ്ട് ഏറുകൊണ്ട ജ്വല്ലറി ജീവനക്കാരന് നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Read More