വേശ്യകളാണ് അവിടെയുള്ളത് സാറ് എന്തിന് അങ്ങോട്ടു പോകുന്നു ? അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്;അനുഭവം പങ്കുവെച്ച് നടന്‍ ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന നടനാണ് ദേവന്‍. നടന്‍ രൂപീകരിച്ച നവ കേരള പീപ്പിള്‍സ് പാര്‍ട്ടി അടുത്തിടെ ബിജെപിയില്‍ ലയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവന്റെ വാക്കുകള്‍ ഇങ്ങനെ…അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല. അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത്…

Read More