സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ ചികിത്സാ ചെലവിലേക്ക് 11 കോടി രൂപ സംഭാവന ചെയ്ത് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിര്‍വാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ സാമ്പത്തികസഹായം നല്കുകയുണ്ടായി. ഏകദേശം 72000 ആളുകള്‍ ചെറുതും വലുതമായ സഹായം നല്‍കിയിട്ടുണ്ടെന്നാണ് നിര്‍വാന്റെ മാതാപിതാക്കളായ സാരംഗ് മേനോന്-അദിതി ദമ്പതികള്‍ പറയുന്നു. എന്നാല്‍ ഒരു വ്യക്തി 11 കോടി രൂപ നല്‍കിയതോടെ മരുന്നിന് ഇനി വേണ്ട തുക ഒരു കോടിയില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ്…
Read More