ചിലരങ്ങനെയാണ് വിധിയെയും ചുമ്മാതങ്ങു തോല്‍പ്പിച്ചു കളയും. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മയായ സ്റ്റെസി ഹെറാള്‍ഡും ഇത്തരത്തിലൊരാളായിരുന്നു. ഒരിക്കലും ഗര്ഭിണിയാകരുതെന്നാണ് ഇവരോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷമാണ് ഈ ചെറിയ വലിയ അമ്മ ലോകത്തോട് വിട പറഞ്ഞത്. ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫെക്ട എന്ന അപൂര്‍വരോഗം ബാധിച്ച സ്റ്റെസിക്ക് വലിപ്പമില്ലാത്ത ശ്വാസകോശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു ഉണ്ടായിരുന്നത്. വളര്‍ച്ച മുരടിച്ച സ്റ്റെസിയോട് ഗര്‍ഭിണിയാകരുതെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്കി. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും താങ്ങാനാകില്ലെന്നും ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മാറ്റിമറിച്ചാണ് കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്നു മക്കള്‍ക്ക് അവര്‍ ജന്മം നല്‍കിയത്. കെന്റുക്കിലാണ് തന്റെ ഭര്‍ത്താവ് വില്ലിക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സ്റ്റെസി താമസിച്ചിരുന്നത്. എന്നാല്‍,…
Read More