ഐഫോണ്‍ എന്തിന് വിലകൊടുത്തു വാങ്ങുന്നു? ഐഫോണ്‍ ചുളുവിലയ്ക്ക് നിര്‍മ്മിച്ച് എന്‍ജിനിയര്‍; വീഡിയോ കാണാം

വിലകുറഞ്ഞ ഐഫോണുകള്‍ സ്വയം നിര്‍മ്മിക്കുക എന്ന ലക്ഷ്യവുമായാണ് മൂന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ കൂടിയായ സ്‌കോട്ടി അലന്‍ ചൈനയിലെത്തിയത്. ചൈനയിലെ ഷെന്‍സ്ഹാനില്‍ ആയിരുന്നു അലന്റെ സന്ദര്‍ശനം. ഐഫോണ്‍ 6 എസ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്പെയര്‍ പാര്‍ട്ട്സുകളുമായാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ഒടുവില്‍ തന്റെ ഉദ്ദ്യമത്തില്‍ വിജയിക്കുകയും ചെയ്തു. സ്വന്തം ബുദ്ധിയും കരങ്ങളും ഉപയോഗിച്ച് 16ജിബി ഐഫോണ്‍ 6എസിന് സമാനമായ ഒരു ഫോണ്‍ അലന്‍ നിര്‍മ്മിച്ചു. ഐഫോണ്‍ 7ന്റെ സ്പെയര്‍ പാര്‍ട്ട്സുകള്‍ ലഭിക്കാന്‍ ഏറെ പ്രയാസകരമാണെന്ന് മനസ്സിലായതോടെയാണ് ലാസ്റ്റ് ജനറേഷന്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ അലന്‍ തീരുമാനിച്ചത്. ടച്ച് ഐഡി, ഫങ്ഷന്‍ ത്രിഡി ടച്ച് എന്നീ ഫീച്ചറുകളും അലന്റെ ഐഫോണ്‍ 6എസില്‍ ഉണ്ടായിരുന്നു. ഐഫോണ്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്കായി തന്റെ കയ്യില്‍ നിന്നും 1000 ഡോളറിലധികം ചെലവായെന്ന് അലന്‍ റെഡ്ഡിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍ പറഞ്ഞു. ആവശ്യമില്ലാത്ത ടൂളുകള്‍ വാങ്ങാന്‍…

Read More

തരംഗമാവാന്‍ ഉറച്ച് ഷവോമി! ഒരു രൂപയ്ക്ക് റെഡ്മി നോട്ട്; ഫ്‌ളാഷ് സെയിലിന്റെ ആരംഭം ഏപ്രില്‍ പത്തിന്; ഓഫറിനെക്കുറിച്ച് കൂടുതലറിയാം

മൊബൈല്‍ പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമാകുകയെന്ന ലക്ഷ്യത്തോടെ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ഓഫറുമായി ചൈനീസ് കമ്പനി ഷവോമി. ഏപ്രില്‍ ആറിന് ഓണ്‍ലൈനില്‍ കമ്പനി നടത്തുന്ന ഫ്ളാഷ് സെയിലിലാണ് വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു രൂപയ്ക്ക് മി ബാന്‍ഡ് 2ഉം 10,000 എംഎഎച്ച് പവര്‍ ബാങ്കും ഷവോമി വില്‍പ്പനയ്ക്ക് വെക്കുന്നുണ്ട്. ഷവോമിയുടെ മി സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ കഴിയൂ. ഏപ്രില്‍ പത്തിന് രാവിലെ പത്തിനാണ് ഫ്ളാഷ് സെയിലിന്റെ ആരംഭം. 20 റെഡ്മി നോട്ട് 4 ആണ് കമ്പനി ഒരു രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മി ബാന്‍ഡ് 2ന്റേയും(40 എണ്ണം) 10,000എംഎഎച്ച് പവര്‍ ബാങ്കിന്റേയും( 50 എണ്ണം) വില്‍പ്പന. സ്റ്റോക്ക് തീരും വരെയാണ് ഡിവൈസുകളുടെ…

Read More