ഇരുട്ടിലിരുന്ന് സ്മാര്‍ട്ട് ഫോണില്‍ ചാറ്റു ചെയ്യുന്നത് ആളുകളുടെ കാഴ്ച തകരാറിലാക്കുമെന്നു പഠനം. ലണ്ടന്‍ നിവാസികളായ രണ്ടു പെണ്‍കുട്ടികളുടെ പെട്ടെന്നുള്ള കാഴ്ചാവൈകല്യത്തിനു കാരണം തേടിപ്പോയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം മനസിലായത്. ട്രാന്‍സിയെന്റ് സ്മാര്‍ട്ട്ഫോണ്‍ ബ്ലൈന്‍ഡ്നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഇംഗ്ലണ്ടില്‍ ഒരു 22കാരിയിലാണ് ആദ്യമായി ഈ രോഗലക്ഷണം കണ്ടത്. രാത്രി ഉറങ്ങും മുന്‍പ് ദീര്‍ഘനേരം ഇവര്‍ ഫോണില്‍ ചാറ്റ് ചെയ്യന്നത് പതിവായിരുന്നു. ഇടതുവശം ചെരിഞ്ഞു കൊണ്ടു കിടന്നായിരുന്നു ചാറ്റിങ്. അതുകൊണ്ടുതന്നെ വലതു കണ്ണിനായിരുന്നു ആയാസം നല്‍കിയിരുന്നത്. ഇടതു കണ്ണ് മിക്കപ്പോഴും തലയിണ കൊണ്ടു മറഞ്ഞ അവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ വലതു കണ്ണിന്റെ കാഴ്ച മാത്രമാണ് നഷ്ടപ്പെട്ടത്. 40 വയസുകാരിയാണ് ഇതേ പ്രശ്നം മൂലം കാഴ്ച നഷ്ടപ്പെട്ട മറ്റൊരാള്‍. നേരം പുലരും മുന്‍പ് ഉണര്‍ന്ന് കിടക്കയില്‍ കിടന്നുകൊണ്ട് സ്മാര്‍ട്ട് ഫോണില്‍ പത്രങ്ങള്‍ വായിക്കുന്നതായിരുന്നു ഇവരുടെ ശീലം. ഒരു…
Read More