ഗാന്ധിനഗർ: എസ് എം ഇ വിദ്യാർഥികൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പരിശീലനം നൽകാത്തത് കോളജ് അധികൃതരുടെ ധാർഷ്ഠ്യവും ചില സർവീസ് സംഘടനകളുടെ സ്വകാര്യതാൽപര്യത്തിനു വഴങ്ങിയുമാണെന്ന് എസ്എംഇ കോളജ് യൂണിയൻ നേതൃത്വം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശവും സർക്കാർ ഉത്തരവും ആശുപത്രി വികസന സമിതി യോഗ തീരുമാനവും ഉണ്ടായിട്ടും എസ്എം ഇ യിലെ ഡിഗ്രി വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നില്ല. ഒരു സമയം അഞ്ച് ബിഎം ആർ റ്റി (ഡിഗ്രി) വിദ്യാർഥികൾക്ക് പരിശീലനം നൽകിയാൽ മതി. ഇതു മൂലം മെഡിക്കൽ കോളജിൽ പഠിക്കുന്ന ഡിപ്ലോമ (ഡി.ആർ.റ്റി) വിദ്യാർഥികൾക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് എസ്എംഇ.കോളജ് യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കാരണം അഞ്ച് വിദ്യാർഥികൾക്ക് ഒരേ സമയം ഒരു ഡിപ്പാർട്ട്മെന്റിലല്ല പരിശീലനം നൽകുന്നത്. മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു പ്രധാന…
Read More