ബിഹാറില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് അധ്യാപകരുടെ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന 15കാരന് ദാരുണാന്ത്യം. ചമ്പാരന്‍ സ്വദേശിയായ ബജ്രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അമ്മയുടെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ നിന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചത്. ഇതു നേരില്‍ കണ്ട സ്കൂളിന്റെ ചെയര്മാന് കുട്ടിയോട് ദേഷ്യപ്പെട്ടു. ഈ സമയത്ത് ചെയര്‍മാനോടൊപ്പം ബന്ധുവായ ഒരു അധ്യാപകനും ഉണ്ടായിരുന്നു. തുടര്‍ന്ന് ചെയര്മാന് കുട്ടിയുടെ പിതാവിനെ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ സ്കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ പറയുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരമാസകലം…
Read MoreTag: smocking
ഒരു പുകയെടുത്തില്ലെങ്കില് വല്യ ബുദ്ധിമുട്ടാ ! വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ച തൃശൂര്‍ സ്വദേശി അറസ്റ്റില്‍
പറന്നുയര്‍ന്ന വിമാനത്തിലിരുന്ന് പുകവലിച്ച 62കാരന് അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്പൈസ് ജെറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിക്കുകയും ചെയ്തു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം…
Read Moreഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു ! ആ തെറ്റ് സംഭവിച്ചത് പ്രായത്തിന്റെ പക്വതക്കുറവു കൊണ്ടെന്ന് സംയുക്ത മേനോന്…
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് സംയുക്ത മേനോന്. ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവിലും സംയുക്ത മറ്റാരെക്കാളും ഒരുപടി മുമ്പിലാണ്. കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ കടുവ എന്ന ഷാജി കൈലാസ് ചിത്രത്തില്‍ പൃഥിരാജിന്റെ നായികയായും സംയുക്ത മിന്നിത്തിളങ്ങുകയാണ്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം. കടുവയുടെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠന് നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കടുവ ചിത്രത്തിനെ കുറിച്ചും തന്റെ പുതിയ പ്രൊജക്ടുകളെ ക്കുറിച്ചും ഷോയിലൂടെ പറഞ്ഞു. കൂടാതെ വിവാഹത്തെപ്പറ്റിയും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത തുറന്ന് പറയുകയുണ്ടായി. തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് സിനിമയുടെ…
Read Moreകുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു ! പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍….
കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേര്‍ അറസ്റ്റില്‍. ബംഗളുരുവിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്കൂള്‍ കാമ്പസിനകത്ത് വെച്ചാണ് ഇവര്‍ കുട്ടികളെ പുക വലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീല്‍ഡ് പോലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം. 10-13 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളില്‍ നിന്ന് ബീഡി വാങ്ങാന്‍ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നവരും അതേസമയം വിദ്യാര്‍ഥികളുമാണ്.മുതിര്‍ന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈല്‍ ഹോമിലേക്കും കോടതി അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
Read Moreപുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇനി 21 വയസു കഴിയണം ! പ്രായപരിധി 18ല്‍ നിന്ന് 21 ആക്കാന്‍ നീക്കം; ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. 18 വയസില്‍ നിന്ന് 21 ആക്കാനാണ് തീരുമാനം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴത്തുക കൂട്ടുക. പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ തീരുമാനം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസ്സുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നത് കുറ്റകരമാവും. ഇതോടെ കോളജ് പരിസരത്തും പുകയില വില്ക്കാന് ബുദ്ധിമുട്ടാവും.പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്കിയാലും കനത്ത പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More