കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണു മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു. ആശുപത്രിയില്‍ വന്ദനയ്ക്കു നേരെ പ്രതി ആക്രമണം നടത്തുന്ന സമയത്ത് പോലീസിനും മറ്റു ജീവനക്കാര്‍ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിക്കു മുന്നില്‍ വിവരിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള…
Read MoreTag: smrithi irani
പഴയമണ്ഡലമായ അമേഠിയില്‍ സഹായമെത്തിച്ച് രാഹുല്‍ ഗാന്ധി ! പകരം വയനാട്ടിലേക്ക് സഹായമെത്തിച്ച് സ്മൃതി ഇറാനിയും; കൗതുകകരമായ സംഭവം ഇങ്ങനെ…
പഴയ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി സഹായമെത്തിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അവശ്യ വസ്തുക്കളെത്തിച്ച് സ്മൃതി ഇറാനിയും. സ്മൃതിയുടെ മണ്ഡലമാണ് അമേഠി, ഇതിനു മുമ്പ് മൂന്നു തവണയും രാഹുല്‍ ഗാന്ധിയായിരുന്നു ഈ മണ്ഡലത്തിലെ എംപി. തന്റെ മുന്‍ മണ്ഡലത്തിലേക്ക്കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്കുകള്‍ എന്നിവയാണ് രാഹുല്‍ എത്തിച്ചത്. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയാണ് രാഹുല്‍ എത്തിച്ചത്. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനി ഇടപെട്ട് വയനാട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. പിന്നീട് വിദേശകാര്യ സഹമന്ത്രി വി.…
Read Moreസ്മൃതി ഇറാനിയുടെ അടുത്ത അനുയായി അമേഠിയില്‍ വെടിയേറ്റു മരിച്ചു ! കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരമെന്ന് പോലീസ്; മരിച്ചത് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ഗ്രാമത്തിന്റെ തലവന്‍…
ലക്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലെ മുന്‍ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായിരുന്ന ആള് വെടിയേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് എന്നയാളെ വീട്ടില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. 15 വര്‍ഷം തുടര്‍ച്ചയായി അമേഠി എംപിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര…
Read More