കാലം പിന്നിടുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയും ആളുകളുടെ ബുദ്ധിയും വളരുകയാണ്. ഈ സാഹചര്യത്തില്‍ കള്ളക്കടത്തുകാരും തങ്ങളുടെ തൊഴില്‍ മേഖലയില്‍ പുതു തന്ത്രങ്ങള്‍ പയറ്റുകയാണ്. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ച രീതി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളില്‍ നിന്നാണ് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. വളരെ കൃത്യമായി നിലയില്‍ മടക്കിവച്ച രീതിയിലായിരുന്നു കറന്‍സി വച്ചിരുന്നത്. നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്. വറുത്ത ഇറച്ചിക്കുള്ളിലെ എല്ലിനുള്ളില്‍ ഒളിപ്പിച്ച…
Read More