ദുബായില്‍ നിന്ന് പാര്‍സലായി കടത്തിയ സ്വര്‍ണം മലപ്പുറത്ത് പിടികൂടി. മുന്നിയൂരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 6.300 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഓഫീസ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയത്. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീല്‍, മൂന്നിയൂര്‍ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിര്‍, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാര്‍സലുകളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
Read MoreTag: smuggling
വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിച്ചു ! എന്നാല്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതോടെ ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍…
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഴീക്കോട് ചെമ്മാത്ത്പറമ്പില്‍ സബീല്‍ (44), മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ പിടി വീഴുന്നത്. നിഷാജാണ് സ്വര്‍ണം കൊണ്ടുപോയത്. ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നത് അഴീക്കോട് സ്വദേശി സബീല്‍ ആണെന്നും പോലീസ് വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജിന് വഴിതെറ്റി പോലീസിന്റെ മുന്നില്‍ച്ചെന്നു ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നിഷാജ് പിടിയിലായത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു സബീല്‍. പശ ചേര്‍ത്ത് സ്വര്‍ണത്തരികള്‍ പിടിപ്പിച്ച…
Read Moreസ്വര്‍ണക്കടത്തുകാരെയും ഹവാല ഇടപാടുകാരെയുമൊന്നും മംഗളുരു വിമാനത്താവളത്തില്‍ ഇപ്പോള്‍ കാണാനില്ല ! സകല കള്ളക്കടത്തുകാരും മൂര്‍ഖന്‍പറമ്പ് കേന്ദ്രീകരിക്കുന്നതായി സൂചന; കണ്ണൂര്‍ എയര്‍പോര്‍ട്ട് കുറ്റവാളികളുടെ താവളമാകുമോ ?
സ്വര്‍ണക്കടത്തും ഹവാലഇടപാടുമടക്കം കള്ളക്കടത്തുകാരുടെ ഇഷ്ടഎയര്പോര്ട്ടായിരുന്നു മംഗളുരുവിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം വന്നതോടെ കള്ളക്കടത്തുകാര്‍ അടപടലം മംഗളുരുവില്‍ നിന്ന് മൂര്‍ഖന്‍പറമ്പ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ സംശയം ബലപ്പെടുത്തുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ സ്വര്‍ണ്ണകടത്തുകാരനെ പിടികൂടിയ സംഭവം. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നില്‍ കണ്ട് ഇത്തരം സംഘങ്ങള്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള സൂചനകള്‍ പൊലീസിനും ലഭിക്കുകയുണ്ടായി. ജില്ലയിലെ രാഷ്ട്രീയഗുണ്ടകള്‍ ഇതിനോടകം എയര്‍പോര്‍ട്ടിനെ തങ്ങളുടെ വിഹാരഭൂമിയായി മാറ്റിക്കഴിഞ്ഞു. കൊടിയുടേയും പ്രത്യേയ ശാസ്ത്രത്തിന്റേയും വേര്‍തിരിവില്ലാതെ കര്‍ണ്ണാടമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകാര്‍ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പഴയ കുടിപ്പകകള്‍ തീര്‍ക്കാന്‍ മെനക്കെടാതെ ഇത്തരം സംഘങ്ങള്‍ ഒരുമിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം അവരുടെ മനസ്സിലെ രാഷ്ട്രീയ വൈരാഗ്യം അലിഞ്ഞില്ലാതാവുകയും സമ്പത്ത് കുന്ന് കൂട്ടാന്‍ ഒരുമിച്ച്…
Read More