സ്മ്യൂളില്‍ പാട്ടുപാടി ആളാവുന്നവര്‍ നിരവധിയാണ്. അങ്ങനെ പാട്ടുപാടി താരമാകാന്‍ ഒരു കൈ നോക്കാന്‍ എത്തിയതാണ് ഈ കുട്ടിയും. പക്ഷേ സംഗതി വൈറലാകുകയും ചെയ്തു. പക്ഷേ കഷ്ടകാലത്തിനു പാടിയതിനല്ലെന്നു മാത്രം. അമ്മ കൊടുത്ത എട്ടിന്റെ പണിയാണ് ഈ മകനെ സ്മ്യൂള്‍ വഴി താരമാക്കിയത്. ഒരു കസേരയില്‍ കയറിയിരുന്നു മൊബൈല്‍ എടുത്ത് ഹെഡ്‌സൈറ്റും ചെവിയില്‍ തിരുകി കാമറയിലേക്കു നോക്കി പയ്യന്‍ പാടിത്തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും അമ്മ പാഞ്ഞെത്തി. അടിക്കാന്‍ കയ്യില്‍ ഒരു കത്തിയുമായി കട്ട കലിപ്പില്‍. പിന്നെ ഒരു ലാത്തിചാര്‍ജ് തന്നെ നടന്നു. അമ്മയെ തടഞ്ഞ് പാടാന്‍ നോക്കിയെങ്കിലും അടിയുടെ ബലത്തില്‍ പയ്യന് കണ്‍ട്രോള്‍ ആകെപ്പോയി. കത്തിവച്ച് അടിക്കല്ലേയെന്ന് നിലവിളിയായി. പഠിക്കാതിരുന്നു പാടുന്നോ…എത്ര ദിവസമായി…നിന്നെ സമ്മതിക്കണം എന്നൊക്കെ അമ്മ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. അടിയുടെ വേദനയില്‍ പാട്ടിന്റെ സംഗതിയെല്ലാം ആവിയായി പോയെങ്കിലും വിഡിയോ വൈറലായി.വിനീത് ശ്രീനിവാസന്‍ പാടിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന…
Read MoreTag: smule
മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് പണം നല്‍കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എന്റെ പാട്ടുകള്‍ക്ക് പണം നല്‍കുന്നില്ല; തന്റെ പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ
ചെന്നൈ: തന്റെ ഗാനങ്ങള്‍ ഗായകര്‍ സ്റ്റേജ്‌ഷോയില്‍ പാടുന്നതിനു മുമ്പ് തന്റെ അനുവാദം വാങ്ങണമെന്ന് പറഞ്ഞ സംഗീതസാമ്രാട്ട് ഇളയരാജയുടെ വാദം വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദവുമായി ഇളയരാജ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്നു നീക്കണമെന്ന് ഇളയരാജയുടെ ആവശ്യപ്പെട്ടിരിക്കുകയാണ്. അനുവാദം കൂടാതെയാണു സ്മ്യൂളില്‍ തന്റെ ഗാനങ്ങളുടെ കരോക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പകര്‍പ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇ-മെയിലില്‍ പറയുന്നു. യുഎസ് കമ്പനിയാണു സ്മ്യൂള്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതു സൗജന്യമല്ലെന്നും പാടുന്നവരില്‍ നിന്നു പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്റ് ഇ. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ”മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് അവര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്കു നല്‍കുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും”- പ്രദീപ്കുമാര്‍ പറഞ്ഞു. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഗാനമേളകളില്‍ പാടാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന്…
Read More