കടല്‍വിഭവങ്ങള്‍ക്കും പാമ്പിന്റെയും പട്ടിയുടെയും ഒക്കെ ഇറച്ചിയ്ക്കും പേരു കേട്ടതാണ് ചൈനീസ് മാര്‍ക്കറ്റുകള്‍. അടുത്തിടെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള കടല്‍വിഭവങ്ങളുടെ വിപണനം നിര്‍ത്തിവെച്ചിരുന്നു. ഇത്തരം വിഭവങ്ങള്‍ സ്ഥിരമായി കഴിച്ചിരുന്ന ഒരു യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാസങ്ങളായി ശ്വാസതടസ്സം അലട്ടിയതിനെത്തുടര്ന്നാണ് കിഴക്കന്‍ ചൈനയിലുള്ള വാങ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്കാന്‍ റിപ്പോര്‍ട്ട് കൂടി കണ്ടപ്പോള്‍ വാങ് ശരിക്കും ഞെട്ടി. തന്റെ ശ്വാസകോശത്തില്‍ ജീവനുള്ള നിരവധി വിരകളെ സ്കാനിങ്ങിലൂടെ കണ്ടപ്പോഴാണ് വാങ്ങിന്റെ കണ്ണുതള്ളിയത്. സ്ഥിരമായി വേവിക്കാത്ത മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില്‍ കാണുന്ന അണുബാധയാണ് വാങ്ങിനും സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പാരഗോണിമിയാസിസ് എന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം വേവിക്കാതെ കഴിക്കുന്ന കടല്‍വിഭവങ്ങളാണ്.…
Read More