മൂര്‍ഖന്‍ പാമ്പുകളെ കൈയ്യിലേന്തി നൃത്തം ചെയ്ത സ്ത്രീകള്‍ക്ക് കിട്ടിയത് നല്ല ഒന്നാന്തരം പണി. സമൂഹമാധ്യമങ്ങളില്‍ നൃത്തം വൈറലായതിനു പിന്നാലെ ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 12വയസുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് നടപടി. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഷില്‍ ഗ്രാമത്തിലാണ് സംഭവം. പരമ്പരാഗത നൃത്തരൂപമായ ഗര്‍ബ അവതരിപ്പിക്കാന്‍ മൂന്നു സ്ത്രീകള്‍ എത്തിയത് മൂര്‍ഖന്‍ പാമ്പുകളുമായായിരുന്നു.ഒരു കയ്യില്‍ പാമ്പിന്റെ വാല്‍ പിടിച്ച്, മറുകയ്യില്‍ വാളുയര്‍ത്തി ആയിരുന്നു ഒരു സ്ത്രീയുടെ നൃത്തം. പാമ്പ് പിടിയുന്നതും ഇഴഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. മറ്റു രണ്ടുപേര്‍ ഇരുകയ്യികളിലും പാമ്പിനെ പിടിച്ചു നൃത്തം ചെയ്തു. പാമ്പിനെ വച്ചുള്ള നൃത്തമായിരുന്നതിനാല്‍ തന്നെ വീഡിയോ പെട്ടെന്നു തന്നെ വൈറലായി. പെട്ടെന്നു തന്നെ ഇവര്‍ക്കെതിരേ പ്രതിഷേധങ്ങളുമുയര്‍ന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ അന്വേഷണം ആരംഭിച്ചതോടെയാണ് പോലീസ് സംഘാടകരെയും നര്‍ത്തകിമാരെയും പൊക്കിയത്.
Read More