സിഡ്നി: ഇരകളും ഇരപിടിയന്മാരും നിറഞ്ഞ ലോകമാണ് പ്രകൃതി. എന്നാല്‍ ചിലര്‍ ഇരപിടിത്തത്തില്‍ ഏവരെയും ഞെട്ടിക്കാറുണ്ട്. ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡില് പടുകൂറ്റന്‍ മലമ്പാമ്പ് ഭീമന് മുതലയെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഏകദേശം മൂന്നാല് വര്‍ഷം മുമ്പാണ് ഈ വീഡിയോ ആദ്യമായി പുറത്തു വരുന്നത്. വലിയ മുതലയെ പോലും വെറുതെ വിടാത്ത ഈ മലമ്പാമ്പിന്റെ വായില്‍ മനുഷ്യന് അകപ്പെട്ടാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കൊഴുക്കുകയാണ്. ഓസ്ട്രേലിയയില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഒലീവ് മലമ്പാമ്പാണ് ഇവിടെ വില്ലനായി വര്‍ത്തിച്ചിരിക്കുന്നത്. മുതലയുടെ വാല് മാത്രം വെളിയില്‍ കാണപ്പെടുന്ന വിധത്തിലാണ് പെരുമ്പാമ്പ് മുതലയെ അകത്താക്കിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ കൊടുമുടിക്കടുത്തുള്ള ചതുപ്പ് നിലത്തില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കടുത്ത അപകടസാധ്യതയുണ്ടെങ്കിലും മലമ്പാമ്പുകള്‍ ഇത്തരത്തില്‍ മുതലകളെ ഇരകളാക്കാന്‍ ധൈര്യം കാണിക്കാറുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്.…
Read MoreTag: snake
നാടന്‍ കൂര്‍ക്ക പ്രത്യേകം പാക്ക് ചെയ്ത് വാങ്ങി ! നെടുമ്പാശ്ശേരിയില്‍ സ്കാന്‍ ചെയ്തപ്പോള്‍ പാക്കറ്റില്‍ നിന്നു ചാടിയിറങ്ങിയത് നല്ല ‘നാടന്‍’ വളപ്പന്‍; ഒരു പാവം പ്രവാസിയ്ക്കു കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ…
നെടുമ്പാശ്ശേരി: ഗള്‍ഫിലെ സ്ഥിരം ഭക്ഷണം കഴിച്ചു മടുത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ നാടന്‍ വിഭവങ്ങള്‍ അങ്ങോട്ടു കൊണ്ടു പോകുന്ന പതിവുണ്ട്. ഗള്‍ഫില്‍ കിട്ടാന്‍ പ്രയാസമുള്ള പച്ചക്കറികളും അച്ചാറുകളുമൊക്കെയാണ് ഇങ്ങനെ കൊണ്ടുപോകാറ്. അങ്ങനെ കൂര്‍ക്ക തിന്നാനുള്ള ആഗ്രഹത്താല്‍ കൃഷിയിടത്തില്‍ നിന്നും പറിച്ച കൂര്‍ക്കയും പാക്കറ്റിലാക്കി വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് കിട്ടിയത് കിടിലന്‍ പണിയാണ്. കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പ് കടന്നു കൂടിയാതാണ് പ്രവാസിയുടെ യാത്ര മുടക്കിയത്. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന് നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂര്ക്കപാക്കറ്റില് പാമ്പു…
Read Moreവലിയ വിഷപാമ്പൊക്കെ തന്നെ പക്ഷെ കുടുങ്ങിപ്പോയാല്‍ എന്തു ചെയ്യും ! പാത്രത്തിന്റെ മൂടിയില്‍ പെട്ടുപോയ പാമ്പിന് ഒടുവില്‍ സംഭവിച്ചത്…
അരിസോണ: വിഷപാമ്പുകളുടെ പേടിപ്പെടുത്തുന്ന വീഡിയോകള്‍ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്ഥമായ വാര്‍ത്തയാണ് അമേരിക്കയിലെ അരിസോണയില്‍ നിന്ന് വരുന്നത്. കേള്ക്കുന്നവരെല്ലം ആദ്യമൊന്ന് ചിരിക്കും, എന്നിട്ടേ ആലോചിക്കൂ.. മണ്കുടത്തില് തല അകപ്പെട്ട നായയുടെ കാര്യം പറഞ്ഞതുപോലെ എങ്ങനെയോ ഒരു പാത്രത്തിന്റെ മൂടിയില്‍ പെട്ടുപോയ ‘റാറ്റില്‍ സ്നേക്ക്’ ആണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടികികുന്നത്. ഫീനിക്സ് ഹെര്പറ്റോളജിക്കല് സൊസൈറ്റി എന്ന സന്നദ്ധസംഘടനയാണ് റാറ്റില്‍സ്നേക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. പാത്രവും വലിച്ച് പോകുന്ന പാമ്പിന്റെ നിസ്സഹായവസ്ഥ കണ്ട് അവര്‍ക്ക് സഹതാപം തോന്നി. പിന്നെ ഒന്നും ചിന്തിച്ചില്ല.. എങ്ങനേയും അതിനെ രക്ഷിക്കണമെന്ന ചിന്ത മാത്രം. പാത്രത്തിന്റെ മൂടിയിലേക്ക് എണ്ണയൊഴിച്ച് കൊടുത്താല്‍ പാമ്പിന് ഊരിപ്പോരാന്‍ കഴിയുമെന്ന് വിചാരിച്ച് ആ തന്ത്രവും പരീക്ഷിച്ചു എന്നാല്‍ അവരുടെ പ്രതീക്ഷ പക്ഷേ വെറുതേയായി. പാമ്പിന്റെ ശരീരം പാത്രത്തില്‍ കുടുങ്ങിയതിനാല്‍ തനിയെ രക്ഷപെടാന്‍ അത്തരം ശ്രമങ്ങളൊന്നും സഹായകമല്ലെന്ന്…
Read Moreഅച്ഛന്റെ എണ്‍പതാം പിറന്നാളിന് മൂര്‍ഖനെ വച്ച് പ്രത്യേക പൂജ; പൂജയ്ക്കിടെ പാമ്പിനെയെടുത്ത് കഴുത്തിലിട്ട പൂജാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറല്‍…
ചെന്നൈ: അച്ഛന്റെ ദീര്‍ഘായുസ്സിനായി അദ്ദേഹത്തിന്റെ 80-ാം പിറന്നാള്‍ ദിനത്തില്‍ മൂര്‍ഖന്‍ പാമ്പിനെ വച്ച് പൂജ നടത്തിയ മകന് പിടിയില്‍. കടലൂര്‍ ദുരൈസ്വാമി നഗറിലെ ക്ഷേത്രത്തിലെ പൂജാരി എസ്. സുന്ദരേശനാണ്(45) സര്‍പ്പപൂജ നടത്തിയത്. പൂജയുടെ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പൂജാരിയെ കുടുക്കിയത്. പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്റെ മുന്നിലായിരുന്നു പൂജ. ചടങ്ങിനിടെ പല തവണ പാമ്പ് പൂജാരിയെ കൊത്താന്‍ ആയുന്നതും ഈ സമയം മകുടിയുമായി പാമ്പാട്ടി എത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൂജയ്ക്കിടെ ഇയാള്‍ പാമ്പിനെ എടുത്ത് കഴുത്തിലണിയുകയും ചെയ്തു. പൂജയില്‍ പങ്കെടുക്കാനായി എത്തി ഒരാളാണ് വെറൈറ്റി പൂജ മൊബൈലില്‍ പകര്‍ത്തിയത്. തുടര്‍ന്ന് 13 മിനിറ്റുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു. വിഷപ്പല്ല് നീക്കം ചെയ്തതിനു ശേഷമാണ് പാമ്പിനെ പൂജയ്ക്കായി കൊണ്ടുവന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചെന്നൈയിലെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ശരവണകൃഷ്ണനാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചത്.…
Read More‘ഓ മൈ ഗോഡ്’ ! ദേഹത്ത് വീണ പാമ്പിനെക്കണ്ട് പേടിച്ചോടി സണ്ണി ലിയോണ്‍; വൈറലാകുന്ന വീഡിയോ കാണാം…
ബോളിവുഡിലെ ഗ്ലാമര്‍ നായിക സണ്ണി ലിയോണ്‍ പാമ്പിനെക്കണ്ടു പേടിച്ചോടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാകുന്നത്. സണ്ണിയെ പറ്റിക്കാന്‍ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചെയ്ത പണിയായിരുന്നു ഇത്. സിനിമാ ചിത്രീകരണത്തിനിടയില്‍ സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു സണ്ണി. ഇതിനിടയിലാണ് കൂട്ടുകാര്‍ പ്ലാസ്റ്റിക് പാമ്പ് സണ്ണിയുടെ ദേഹത്തേക്ക് ഇട്ടത്. യഥാര്‍ഥ പാമ്പാണിതെന്ന് കരുതിയ സണ്ണി ലിയോണ്‍ അലറിക്കൊണ്ട് ഓടി. സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിഡിയോ പങ്കുവച്ചത്. തേരാ ഇന്ദ്സാറാണ് സണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സല്മാന് ഖാന്റെ സഹോദരനും നിര്‍മാതാവുമായ അര്‍ബാസ് ഖാന് ആണ് ചിത്രത്തിലെ നായകന്. എന്തായാലും വീഡിയോ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
Read Moreനോണ്‍ വെജിറ്റേറിയന്‍ പൊറോട്ട! പാഴ്സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയ കൊത്തു പൊറോട്ടയില്‍ പാമ്പിന്റെ തല; പൊറോട്ട കഴിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍
വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാര്‍ഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തുകയും ചെയ്തു. പോളയത്തോട് റെയില്‍വേ ഗേറ്റിനു സമീപം വാറുപുരയിടത്തില്‍ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കള്‍ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ സസ്യഭക്ഷണശാലയില്‍ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടില്‍ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മീന്‍ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി. ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്…
Read Moreഅമ്മയും മകളും കാബേജിനൊപ്പം പാമ്പിന്‍കുഞ്ഞിനെ പാകം ചെയ്തു കഴിച്ചു; പിന്നെ സംഭവിച്ചത്
ഇന്‍ഡോര്‍:കാബേജിനൊപ്പം പാമ്പിന് കുഞ്ഞിനെ പാകം ചെയ്ത് കഴിച്ച അമ്മയും മകളും ആശുപത്രിയില്‍. അഫ്സാന് ഇമാമും(35)മകള്‍ ആംനയു(15)മാണ് കടുത്ത ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. വ്യാഴാഴ്ച ഇന്‍ഡോറിലാണ് സംഭവം.ഭക്ഷണത്തില്‍ കയ്പ്പുള്ള എന്തോ ഒന്ന് കടിച്ച അഫ്സാന് അപ്പോള്‍ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. അപ്പോഴേക്കും മകള്‍ക്കും അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി. ശര്‍ദ്ദി കലശലായതോടെ അത്താഴത്തിന് തയ്യാറാക്കിയ കാബേജിന്റെ ബാക്കിയിരുന്ന കഷണം പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് പാമ്പിന്റെ മൃതാവശിഷ്ടം കണ്ടെത്തിയത്. കഷ്ണത്തില്‍ മുറിഞ്ഞ പാമ്പിന് കുഞ്ഞിനെ കണ്ടതോടെയാണ് കാബേജിനൊപ്പം പാമ്പിറച്ചിയും ഉള്ളില്‍ ചെന്നത് മനസിലായത്. പാമ്പിന് വിഷം രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തത്തില്‍ കൂടുതല്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read Moreഇതാണ് ഫോട്ടോ! മകളുടെ ഫോട്ടോ പകര്‍ത്തുന്നതിനിടെ കടന്നുവന്ന അതിഥിയെ കണ്ട് അമ്മ ഞെട്ടി; രണ്ടുവയസുകാരിയുടെയും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചുകുട്ടികളെ ഭംഗിയുള്ള ഉടുപ്പുധരിപ്പിച്ച് പല പോസുകളില്‍ നിര്‍ത്തി ഫോട്ടോയെടുക്കുന്നത് അമ്മമാരുടെ ഹോബികളില്‍ പെടുന്നതാണ്. ഇത്തരത്തില്‍ തന്റെ കുട്ടിയുടെ ഫോട്ടോയെടുത്ത ഓസ്ട്രേലിയക്കാരിയായ അമ്മ, താനെടുത്ത ഫോട്ടോ കണ്ട് ഞെട്ടിത്തരിക്കുകയാണുണ്ടായത്. രണ്ടുവയസ്സുകാരിയായ മകള്‍ മോളിയുടെ ഫോട്ടോ എടുക്കുകയായിരുന്നു ഓസ്ട്രേലിയക്കാരിയായ ബിയാന്‍കാ ഡിക്കിന്‍സണ്‍. കമ്പിവേലിയില്‍ പിടിച്ചു നില്ക്കുന്ന മകളുടെ ചിത്രം എടുക്കുന്നതിനിടെ എന്തോ ഒന്ന് മകളുടെ അരികിലൂടെ നീങ്ങുന്നത് കണ്ടെങ്കിലും ബിയാന്‍ക അതെന്താണെന്ന് ആദ്യം ശ്രദ്ധിച്ചില്ല. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ നീങ്ങിയത് എന്താണെന്ന് ബിയാന്‍കയ്ക്ക് മനസ്സിലായത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്ക് ആയിരുന്നു ബിയാന്‍കയുടെ മകളുടെ തൊട്ടടുത്തുകൂടി ഇഴഞ്ഞുപോയത്. ഉഗ്രവിഷമുള്ള പാമ്പ് തൊട്ടടുത്തു കൂടി ഇഴഞ്ഞു നീങ്ങുന്നത് അറിയാതെ കാറ്റില്‍ പറക്കുന്ന മുടിയും കുസൃതിച്ചിരിയുമായി നില്ക്കുന്ന മോളിയുടെ ആ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവത്തെ കുറിച്ച് ബിയാന്‍ക…
Read Moreമണലില്ല, വെള്ളമില്ല! പാമ്പുകള്‍ മാത്രം വസിക്കുന്ന ദ്വീപ്; ദ്വീപിലെത്തിയവരാരും ജീവനോടെ തിരികെയെത്തിയിട്ടുമില്ല; ബ്രസീലിലെ ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്ന നരകതുല്യമായ ദ്വീപിനെക്കുറിച്ചറിയാം
ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്നൊരു ദ്വീപുണ്ട്. അവിടേയ്ക്ക് പോകാന്‍ ആരുമൊന്ന് മടിക്കും. കാരണം ആ ദ്വീപ് അറിയപ്പെടുന്നത് തന്നെ പാമ്പുകളുടെ ദ്വീപെന്നാണ്. ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വര്‍ണത്തലയന്‍ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയില്‍ അണലികള്‍ ഇവിടെയുണ്ട്. ഇവയുടെ കടിയേറ്റാല്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ മറ്റെവിടെയുമില്ലെന്നത് മറ്റൊരു രസകരമായ വസ്തുത. ഈ ദ്വീപുമായി ബന്ധപ്പെട്ട് നിരവധികഥകള്‍ ബ്രസീലില്‍ പ്രചരിക്കുന്നുണ്ട്. ഈ ദ്വീപില്‍ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേല്‍നോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. അവസാനമായി നിയോഗിച്ച ലൈറ്റ് ഹൈസ് ജീവനക്കാരനും ഭാര്യയും അഞ്ചു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബം പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കാണപ്പെടുകയായിരുന്നു. പിന്നീട്…
Read Moreഇവിടെ പറ്റത്തില്ല..! 20 മുട്ടകളുമായിപെരുമ്പാ മ്പ് കച്ചിത്തുറുവിനു കീഴിൽ; പാമ്പിനെയും മുട്ടയും കാണാൻ വൻ ജനക്കൂട്ടം; ഫോറസ്റ്റുകാ രെത്തി പാമ്പിനെ കാട്ടിലേക്ക് കൊണ്ടുപോയി
കടുത്തുരുത്തി: 20 മുട്ടകളുമായി അടയിരുന്ന പെരുമ്പാമ്പിനെ കാണാൻ ജനപ്രവഹം. ഇന്നലെ രാവിലെ മാഞ്ഞൂർ സൗത്തിലാണ് സംഭവം. രണ്ടര മീറ്ററിലേറേ നീളവും 25 കിലോഗ്രാമോളം തൂക്കവുമുള്ള പാന്പിനെയാണ് അടയിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കോടികുളം ശശീന്ദ്രന്റെ വീട്ടിലെ കച്ചിത്തുറുവിന്റെ അടിയിൽനിന്നാണ് പാന്പിനെയും മുട്ടകളെയും കണ്ടെത്തിയത്. രാവിലെ കച്ചി അടുക്കാനായി സ്ഥലം ഒരുക്കുന്പോളാണു വീട്ടുകാർ പാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ജു അജിത്തിനെ വിവരം അറിയിച്ചു. പത്തരയോടെ കോട്ടയം എസ്ടിപിയിൽനിന്നു ഫോറസ്റ്റുകാർ എത്തിയാണു പാമ്പിനെ പിടിച്ചത്. ഇതിനിടെ, വാർത്ത കാട്ടുതീ പോലെ പരന്നതോടെ സ്ഥലത്തേക്കു ജനപ്രവാഹമായി. ജനം കൂടിയതോടെ കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി.മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പിൽ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവേൽ, വൈസ് പ്രസിഡന്റ് മഞ്ജു അജിത്ത് എന്നിവരും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുമായി രംഗത്തുണ്ടായിരുന്നു.
Read More