പാമ്പുകളുടെ മുഖ്യ ആഹാരം എലിയും തവളയുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിവിചിത്രമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അടുത്തിടെ ക്യൂന്‍സ്‌ലന്‍ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വെള്ളക്കെട്ടില്‍ പാമ്പിന്റെ പുറത്തുകയറി എലികളും തവളകളും സഞ്ചരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മഴവെള്ള സംഭരണിയില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന പാമ്പും എലികളും തവളകളും പരസ്പരം ആക്രമിക്കാതെ സഹകരണത്തോടെ മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വടി ഉപയോഗിച്ച് പാമ്പ് ഉള്‍പ്പെടെ സംഭരണിയിലെ എല്ലാ ജീവജാലങ്ങളെയും രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട നിരവധിപ്പേര്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Read MoreTag: snakes
ഇതൊക്കെയെന്ത് ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റായ്ബറേലിയില്‍ പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ വൈറലാവുന്നു…
ലഖ്നൗ:പ്രചാരണവേദികളെ ആവേശത്തിലാഴ്ത്തിയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ യാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ പ്രിയങ്ക പാമ്പുകളെ കൈയ്യിലെടുത്താണ് ജനങ്ങളെ ഞെട്ടിച്ചത്. റായ്ബറേലിയില്‍ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ പ്രിയങ്ക തൊടുന്നതും കൂടയിയില്‍ എടുത്തുവെക്കുന്നതും വീഡിയോയില്‍ കാണാം. ആശയപരമായി ബിജെപിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്പ്പോഴും ബിജെപിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാഷ്ട്രീയത്തിലെ പ്രധാന എതിരാളി ബി ജെ പിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ഒരുവിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും അവര്‍ പറഞ്ഞു. #WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP — ANI UP (@ANINewsUP) May 2, 2019
Read Moreക്യാമ്പില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വീട്ടിലും പരിസരത്തും നിറയെ പാമ്പുകള്‍ ! വീട്ടിനകത്തു മാത്രം കണ്ടത് 35 പാമ്പുകളെ; വീട്ടമ്മയുടെ ഞെട്ടിക്കുന്ന അനുഭവം…
കേരളത്തെ ബാധിച്ച പ്രളയം ഏറെക്കുറെ വിട്ടൊഴിഞ്ഞെങ്കിലും കെടുതികള്‍ അവസാനിക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ പലരെയും കാത്തിരുന്നത് പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളായിരുന്നു. ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ ഒരു വീട്ടമ്മയ്ക്കുണ്ടായ അനുഭവം ആരെയും പേടിപ്പെടുത്തുന്നതാണ്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴുണ്ടായ സംഭവത്തെപ്പറ്റി വീട്ടമ്മ പറയുന്നതിങ്ങനെ… ഭര്‍ത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. രണ്ടു മക്കളും ഭര്‍ത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയില്‍ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍ പോലും കൈയിലുണ്ടായിരുന്നില്ല. ഒരു ജന്മത്തിന്റെ സമ്പാദ്യം മുഴുവന്‍ വെള്ളം എടുത്തുകൊണ്ടുപോയതു കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടെയുണ്ടല്ലോ എന്നുള്ളതാണ്. വീട്ടിനകത്തേക്കു കയറിയപ്പോള്‍ അവിടെ വരവേറ്റത് പാമ്പുകളായിരുന്നു വീടിനുള്ളില്‍ നിന്നു മാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു.വീട്ടമ്മ പറയുന്നു. ശനിയാഴ്ചയാണ് ഇവരുടെ ഭര്‍ത്താവ്…
Read More