കോട്ടയം: വൈകിയെത്തിയ ശൈത്യകാലം കേരളത്തെ വിറപ്പിക്കുന്നു. അസഹ്യമായ തണുപ്പിന്റെ പിടിയിലാണ് പല ജില്ലകളും. താപനില 19 ഡിഗ്രിയിലേക്ക് എത്തിയതോടെയാണ് തണുപ്പിന്റെ ശക്തി കൂടിയത്. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ ചിലയിടങ്ങളില്‍ താപനില മൈനസാകുകയും ചെയ്തു. വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും താപനില 15ല്‍ താഴെയായതായി ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളില്‍ വ്യക്തമാക്കുന്നു. ഏറെക്കാലത്തിന് ശേഷമാണ് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്ര കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. മഴമേഖങ്ങള്‍ മാറി ആകാശം തെളിഞ്ഞതിനെ തുടര്‍ന്നാണ് തണുപ്പിന്റെ കാഠിന്യം കൂടിയത്.
Read MoreTag: snow
ചുവന്നു തുടുത്ത ആപ്പിളുകള്‍ നിറഞ്ഞ മരങ്ങള്‍ എങ്ങും കാണാനേയില്ല; പകരമുള്ളത് മഞ്ഞുമൂടിയ മരങ്ങള്‍; കനത്ത മഞ്ഞുവീഴ്ചയില്‍ എല്ലാം തകര്‍ന്ന് കാഷ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍; വീഡിയോ കാണാം…
ശ്രീനഗര്‍: ഇപ്പോള്‍ കാഷ്മീരിലെ ആപ്പിള്‍ പാടങ്ങള്‍ കണ്ടാല്‍ എന്നെങ്കിലും അവിടെ ആപ്പിള്‍ കൃഷി ചെയ്തിരുന്നുവോ എന്നു തോന്നിപ്പോകും. കനത്ത മഞ്ഞുവീഴ്ച്ച കാഷ്മീരിനെ അപ്പാടെ തകര്‍ത്തു കളഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃഷിനാശത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മഞ്ഞ് മൂടിയ കൃഷിത്തോട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിള്‍ മരങ്ങള്‍ തിരയുന്ന യുവകര്‍ഷന്റെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഒറ്റ ദിവസം കൊണ്ടാണ് കര്‍ഷകര്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിള്‍ തോട്ടങ്ങള്‍ തന്നെ മഞ്ഞില്‍ മുങ്ങിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി കൊണ്ട് വന്ന ആപ്പിള്‍ മരങ്ങള്‍ ഒടിഞ്ഞു തൂങ്ങി. പലതും പൂര്‍ണമായും നശിച്ചു. പല കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ തരിച്ച് നില്‍ക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ഞായറാഴ്ചയാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ജനങ്ങള്‍…
Read More