സംരക്ഷിക്കേണ്ടവര്‍ ചൂഷണം ചെയ്യുന്നു! എച്ച്‌ഐവി പോസിറ്റീവായ പെണ്‍കുട്ടികളെ കൊണ്ട് മാന്‍ഹോളിലെ മാലിന്യം കോരിക്കുന്നു; സംഭവം പുറത്തായത് വൈറലായ വീഡിയോയിലൂടെ

ദയ അനുകമ്പ തുടങ്ങിയ വാക്കുകളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ അനാഥാലയം നടത്തിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുക. ഇത്തരത്തിലുള്ള ഏതാനും ആളുകള്‍ നടത്തുന്ന ഹൈദരാബാദിലെ അനാഥാലയത്തിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറിയത്. 200ലധികം കുട്ടികളുളള ഹൈദരാബാദിലെ ഉപ്പലിലെ അനാഥാലയത്തില്‍ അന്തേവാസികളെ കൊണ്ട് മാന്‍ഹോള്‍ വ്യത്തിയാക്കിപ്പിക്കുകയായിരുന്നു അധികൃതര്‍. എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ താമസിക്കുന്നതിനാല്‍ ഇവിടേയ്ക്ക് ആരും  വൃത്തിയാക്കാന്‍ എത്താറില്ലെന്നും അതുകൊണ്ടാണ് കുട്ടികളെ കൊണ്ടുതന്നെ മാന്‍ഹോള്‍ വൃത്തിയാക്കിപ്പിക്കുന്നതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് അനാഥാലയം നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.ഐ.വി ബാധിതരായ പെണ്‍കുട്ടികളുള്‍പ്പടെയുള്ള അന്തേവാസികളെയാണ് നിര്‍ബന്ധിച്ച് മാന്‍ഹോള്‍ കഴികിപ്പിച്ചത്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ചുവന്ന ചുരിദാര്‍ ധരിച്ച, മുഖത്ത് സ്‌കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി മാന്‍ഹോളില്‍ നിന്നും മാലിന്യം ഒരു മഗ്ഗില്‍ കോരുന്നതായിരുന്നു വീഡിയോ. പെണ്‍കുട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മുതിര്‍ന്ന…

Read More