താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. തിങ്കളാഴ്ചയാണ് താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാരണം എന്തെന്ന് താരം വ്യക്തമാക്കിയിട്ടില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് പ്രൊഡക്ഷന്‍ ഹൗസുകളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും താരം വ്യക്തമാക്കി. അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിംഗ് ഛദ്ദയാണ് ആമീര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം. ടോംഹാങ്ക്‌സ് നായകനായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരും ചിത്രത്തില്‍ അതിഥി കഥാപാത്രങ്ങളായി എത്തുന്നുണ്ട്്.
Read More