രാവിലെ ഉറക്കമുണര്‍ന്നാല്‍ നിങ്ങള്‍ ആദ്യം നോക്കുന്നത് ഫോണിലേക്കാണോ ? എങ്കില്‍ പ്രശ്‌നമാണ്; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അത്ര നിസ്സാരമല്ല…

രാവിലെ ഉറക്കം ഉണര്‍ന്ന് ആദ്യം നോക്കുന്നത് ഫോണിലേക്കാണോ ? എഴുന്നേറ്റാല്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ പോകുന്നവരുടെ ആരോഗ്യം മോശമാകുമെന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 165 പേരില്‍ ഒരു കൂട്ടം ഗവേഷകര്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളിലുള്ള മറ്റുള്ളവരുമായി അവര്‍ എത്രമാത്രം സ്വയം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, ആരോഗ്യം, ജീവിതസംതൃപ്തി എന്നീ കാര്യങ്ങളും ഈ സര്‍വേയിലൂടെ മനസ്സിലാക്കി. ‘2.27 ബില്യന്‍ യൂസേഴ്‌സ് ഉള്ള ഫേസ്ബുക്ക് പോലൊരു മാധ്യമം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. വ്യക്തികളില്‍ ഇതിന്റെ ദീര്‍ഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങള്‍ അറിയില്ല. എന്നാല്‍ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണ്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ താരതമ്യം വരുത്തുന്ന അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം’ ഗവേഷകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള അവസരം കൂട്ടുകയും ജീവിതശൈലിയിലും ആരോഗ്യത്തിലും താന്‍…

Read More