ശ്രീലങ്കന്‍ ഗായിക യൊഹാനി പാടിയ മാനികാ മാകെ ഹിതേ ലോകമെമ്പാടും വന്‍ഹിറ്റായി മാറിയിരുന്നു. ഇതിനു പിന്നാലെ ഈ ഗാനം പാടി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമെത്തിയത്. ഇപ്പോഴിതാ ഈ ഗാനം തെറ്റിച്ച് പാടിയ വൃദ്ധഗായകനെ പരിഹാസം കൊണ്ട് മൂടുകയാണ് ഇതേ സോഷ്യല്‍ മീഡിയ. റാണു മൊണ്ടലിനൊപ്പം പാടിക്കൂടേ… സിനിമയില അവസരം കിട്ടും എന്നിങ്ങനെയുള്ള കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഈ വൃദ്ധന്റെ പാട്ട് വൈറലായതിനു പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. പാട്ടിലെ ‘മന്‍ഹാലി’ എന്ന വാക്കിനു പകരം ‘മാടാലി’ എന്നു ആവര്‍ത്തിച്ചു പാടുകയും, മറ്റ് വരികളും ഉച്ചാരണവും മുഴുവന്‍ തെറ്റിക്കുകയും ചെയ്താണ് ഇയാള്‍ കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി വൈറലായത്. ഇത് കേട്ട് അസന്തുഷ്ടരായ ശ്രോതാക്കള്‍ പലരും വിമര്‍ശനവും പരിഹാസവുമൊക്കെയായി രംഗത്തെത്തുകയായിരുന്നു. ഈ പാട്ടിനെ കൊന്നുവെന്നും റാണു മൊണ്ടലിനെപ്പോലെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നുമാണ് ചിലരുടെ പ്രതികരണം. വൈറല്‍ ഗായിക…
Read MoreTag: social media
‘പഞ്ചപാവം’ സെയ്തലവി ഒടുവില്‍ കുറ്റസമ്മതം നടത്തി ! സുഹൃത്തിന്റെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് ‘ബംബര്‍ അടിച്ച’ പ്രവാസി; അപ്പോള്‍ പൊതുജനം ആരായെന്ന് ജനങ്ങള്‍…
കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ച കഥയിലെ നായകനായ വയനാട് പനമരം പരക്കുനി സ്വദേശി ഒടുവില്‍ താന്‍ പറഞ്ഞത് കളവാണെന്ന് സമ്മതിച്ചു. ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാന്‍ പറഞ്ഞത് കൈവിട്ട കളിയായിപ്പോയന്നും താന്‍ കാരണമുണ്ടായ വിഷമത്തില്‍ വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായില്‍നിന്നു പകര്‍ത്തിയ വീഡിയോയില്‍ സെയ്തലവി പറയുന്നു. ദുബായ് അബുഹായിലിലെ മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്. വയനാട് നാലാംമൈല്‍ സ്വദേശി അഹമ്മദ് എന്നയാള്‍ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു. ഗൂഗിള്‍പേയിലൂടെ 300…
Read Moreധൈര്യം ഉണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്തുവാടാ…ഇതാ വരുന്നെടാ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…
ശുചിമുറിയില്‍ കയറിക്കൂടിയ ഒരു പാമ്പിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശുചിമുറിയ്ക്കു പുറത്ത് പാമ്പിന്റെ വാല്‍ കണ്ട് പിടിച്ചു വലിച്ച പാമ്പുപിടിത്തക്കാരനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നതാവട്ടെ പത്തിവിരിച്ച കൂറ്റന്‍ രാജവെമ്പാല. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാല കയറിയത്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാന്‍ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റന്‍ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. 14 അടിയോളം നീളമുള്ള കൂറ്റന്‍ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാന്‍ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്. പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങില്‍ നിന്നു…
Read Moreനവ്യാ നായരുടെ ഭര്‍ത്താവിന് നിറഞ്ഞ കയ്യടിയുമായി സോഷ്യല്‍ മീഡിയ ! ഇതെന്താ കഥയെന്ന് സംഭവം അറിയാത്ത ആളുകള്‍…
മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് നവ്യനായര്‍. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി വേഷമിട്ടിട്ടുള്ള നവ്യ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. അതിനു ശേഷം പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് എന്നും മായ്ക്കപ്പെടാത്ത ഓര്‍മയായി നവ്യാനായര്‍ ചുവടുറപ്പിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അന്യഭാഷകളിലും താരത്തിന് ആരാധകര്‍ ഏറെയാണ്. മികച്ച നര്‍ത്തകി കൂടിയായ നവ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകപ്പട്ടം ചൂടിയിട്ടുണ്ട്. മലയാള സിനിമയിലേക്കുള്ള പാത തെളിയിച്ചതും ഈ നേട്ടമായിരുന്നു. 2010ലായിരുന്നു താരത്തിന്റെ വിവാഹം മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്താഷ് ആണ് താരത്തിന്റെ ഭര്‍ത്താവ്. ബഹുരാഷ്ട്ര കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആയിരുന്നു സന്തോഷ് അന്ന്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ഫോട്ടോകളും…
Read Moreഈ ലഡ്ഡു വേറെ ലെവല്‍ ! മാഗി കൊണ്ടുള്ള ലഡ്ഡു സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
മാഗി ന്യൂഡില്‍സ് കൊണ്ട് പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, മാഗി ദോശ തുടങ്ങിയ പരീക്ഷണങ്ങള്‍ പലപ്പോഴും ഹിറ്റാകാറുമുണ്ട്. മാഗി കൊണ്ട് ലഡ്ഡു ഉണ്ടാക്കിയ പരീക്ഷണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്. എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.
Read Moreഇപ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ല ! എനിക്കു തന്നെ എന്റെ ചിത്രങ്ങള്‍ പലരും അയച്ചു തന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്ഥാനാര്‍ഥി പറയുന്നതിങ്ങനെ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരസ്യപ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ് പാര്‍ട്ടികള്‍ എല്ലാം. ഇത്തരത്തില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. വിബിത ബാബു ആണത്. കളര്‍ മുണ്ട് ഒക്കെ ഉടുത്താണ് വിബിത പോസ്റ്ററില്‍ എത്തിയത്. ഇതിന് പിന്നാലെ പല ട്രോളുകളും വിബിതയുടെ ചിത്രം ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. ഇപ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്ന് പറയുകയാണ് വിബിത. ‘നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്റെ ചിത്രങ്ങള്‍ പലരും അയച്ചു തന്നു. നമ്മള്‍ പുതിയകാലത്ത് മല്‍സരിക്കുമ്പോള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം’വിബിത പറയുന്നു. കുന്നന്താനം മുല്ലക്കല്‍ വീട്ടില്‍ ബാബു തോമസിന്റെയും വത്സമ്മയുടെയും മകളാണ് വിബിത. തിരുവനന്തപുരം ലോ അക്കാദമി…
Read Moreഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് ഭര്‍ത്താവ് ! ചിത്രവും ഫോണ്‍ നമ്പറും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു; ഒടുവില്‍ സംഭവിച്ചത്…
ഉത്തര്‍പ്രദേശില്‍ ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. മോട്ടോര്‍ സൈക്കിള്‍ വേണം എന്ന ആവശ്യം ഭാര്യയുടെ വീട്ടുകാര്‍ നിറവേറ്റാത്തതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ വില്‍പ്പനയ്ക്ക് വെയ്ക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും പങ്കുവെച്ചായിരുന്നു അപമാനിച്ചത്. ഫോണിലേക്ക് നിരവധി കോളുകള്‍ വന്നതോടെയാണ് യുവതി കാര്യം അന്വേഷിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഭര്‍ത്താവ് നടത്തിയ വിക്രിയയാണ് കാരണമെന്ന് മനസ്സിലായി. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ മെഹ്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ട് ഭാര്യയെ പുനീത് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഒരു ദിവസം യുവതി അവരുടെ വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ പുനീത് ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും സഹിതം ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിനെ…
Read Moreപ്രേമം മൂത്തതോടെ കാര്യങ്ങള്‍ ലിവിംഗ് ടുഗദറിലെത്തി ! എന്നാല്‍ ഒരുമിച്ചു കഴിഞ്ഞതോടെ കാര്യങ്ങള്‍ മനസ്സിലായ യുവതി കാമുകനെ ഉപേക്ഷിച്ചു പോയി; കാമുകിയോടു പ്രതികാരം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി…
മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുടെ പരാതിയിന്‍മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി ഇയാള്‍ വളരെ നാളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇവര്‍ മാസങ്ങളോളം ലിവിംഗ് ടുഗദറില്‍ താമസിക്കുകയും ചെയ്ത ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ യുവതി ഇയാളെ വിട്ടുപോവുകയായിരുന്നു. തിരിച്ചുവരാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി എങ്കിലും ഇനിയൊരു മടക്കം ഇല്ല എന്ന് യുവതി തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് അനില്‍ പ്രതികാരം ചെയ്യാനുറച്ച് രംഗത്തെത്തിയത്. ആദ്യം പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാം എന്ന ചിന്ത കടന്നു വരികയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി പ്രചരിപ്പിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട്…
Read Moreസോഷ്യല്‍ മീഡിയയിലും ഇനി ‘രേഖകള്‍’ കൊടുക്കേണ്ടി വരും ! പുതിയ നിയമത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഫേക്ക് ഐഡികള്‍ വലയും…
ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലും ഉപയോക്താക്കളെ തിരിച്ചറിയാനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന് വിവരം.ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ…
Read Moreസോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു ! മൂന്നു മാസത്തിനുള്ളില്‍ നിയമനിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍…
രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം വരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ മൂന്നു മാസത്തിനുള്ളില്‍ നിയമം നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നതും. നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്റര്‍മീഡിയറീസ് മാര്‍ഗനിര്‍ദ്ദേശ (ഭേദഗതി)ചട്ടങ്ങള്‍ 2018ല്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവന്‍ കരടും 2018 ഡിസംബര്‍ 24ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ…
Read More