പ്രതിശ്രുത വരന്‍ കൊടും ക്രിമിനലാണെന്നറിഞ്ഞ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി; ഇതിന്റെ പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് ഒടുവില്‍ അകത്തായി…

വിവാഹത്തില്‍ നിന്നു പിന്മാറിയതിന്റെ പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവിന് ജയില്‍ വാസം. പാകിസ്താനിലാണ് സംഭവം. സൈബര്‍ ക്രൈം കോടതിയാണ് സജ്ജാദ് എന്ന യുവാവിനെ എട്ടു വര്‍ഷം തടവിനും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. യുവതിയാണ് പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഫോറന്‍സിക് വിദഗ്ധരുടെയും മൊഴിയും കണക്കിലെടുത്താണ് ജഡ്ജ് തഹീര്‍ മഹമൂദ് ഖാന്‍ ഇന്നലെ ശിക്ഷ വിധിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് സജ്ജാദും യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ സജ്ജാദിനെതിരായ ക്രിമിനല്‍ കേസുകളെ കുറിച്ച് പിന്നീടാണ് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇതോടെ വിവാഹത്തില്‍ നിന്ന് യുവതിയുടെ കുടുംബം പിന്മാറി. വിവരമറിഞ്ഞ യുവാവ് പ്രശ്നപരിഹാരത്തിനെന്ന രീതിയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവസ്ത്രയാക്കിയ ചിത്രമെടുത്തു. പിന്നീട് ഈ ചിത്രമുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. കൊലപ്പെടുത്തുമെന്നുംചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്…

Read More

മായാനദിയിലെ ആ രംഗങ്ങളുടെ പേരില്‍ അയാളെന്നെ ചീത്തവിളിച്ചു; എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും;ഐശ്വര്യ തുറന്നു പറയുന്നു…

കൊച്ചി: തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പറയുന്നു. ‘നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടാകാന്‍ പാടില്ല’, ഐശ്വര്യ തുടര്‍ന്നു: ‘ഓണ്‍ലൈനില്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാള്‍ എന്നോട് സംസാരിച്ചു. മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളുടെ പേരില്‍ എന്നോട് വെറുപ്പാണെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം. ഇത്…

Read More

സ്ത്രീകളുടെ പ്രൊഫൈല്‍ ലിങ്കുകളും ഫോണ്‍നമ്പറും പ്രചരിപിക്കും ! പോസ്റ്റുകള്‍ക്ക് കീഴില്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലുള്ള കമന്റുകളും;’അധോലോക’ത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ…

കൊച്ചി: സ്ത്രീകളുടെ ഫോണ്‍നമ്പറും പ്രൊഫൈല്‍ ലിങ്കുകളും കണ്ടെത്തി പ്രചരിപ്പിക്കുക. അവര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് കീഴില്‍ അശഌല കമന്റുകളും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലുള്ള അപവാദ പ്രചരണവും നടത്തുക തുടങ്ങിയ അസന്മാര്‍ഗിക പ്രവൃത്തികള്‍ ചെയ്യുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നിരീക്ഷണത്തില്‍. അധോലോകം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇത്തരം പ്രചരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലവും അപവാദവും പറഞ്ഞുപരത്തിയ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിനെതിരേ പരാതി നല്‍കിയ യുവതിയെ അധോലോകം ഭീഷണിപ്പെടുത്തിയതായാണ് വിവരം. യുവതിയുടെ പരാതിയില്‍ അധോലോകം വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായുള്ള അന്വേഷണം തുടങ്ങി. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലിങ്കുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസ് വന്നേക്കും. രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരേയും വിരുദ്ധ നിലപാടുകള്‍ ഉറച്ചുപറയുന്ന പെണ്‍കുട്ടികളേയും സൈബര്‍ അശ്ലീല ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് അധോലോകം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ രീതി. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്…

Read More

കോണ്‍ഗ്രസ് മാറ്റത്തിന്റെ പാതയില്‍ ! തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടും 15000 ഫോളോവേഴ്‌സും നിര്‍ബന്ധമാക്കുന്നു…

ന്യൂഡല്‍ഹി: പുതിയ കാലത്ത് സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് വാസ്തവം. രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നുമുണ്ട്. സമീപകാലത്ത് ബിജെപി വിജയിച്ച പല തിരഞ്ഞെടുപ്പുകളിലും സോഷ്യല്‍ മീഡിയയുടെ പ്രകടമായ സ്വാധീനം ഉണ്ടായിരുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസും ഇപ്പോള്‍ മാറാനൊരുങ്ങുകയാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വ്യത്യസ്ഥമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം. ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്സ് എങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റീട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ മാസം 15ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ…

Read More

സ്ഥിരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി ! ഒരു ഇടവേള ആവശ്യമാണ്; അതിനാല്‍ ഞാന്‍ അവധിയെടുക്കുന്നു; പാര്‍വതി പറയുന്നു…

താന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അവധിയെടുക്കാന്‍ പോകുന്നുവെന്ന് നടി പാര്‍വതി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വതിയുടെ ഈ വെളിപ്പെടുത്തല്‍. ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് പാര്‍വതി ഇങ്ങനെ കുറിച്ചു. ‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡി.എം (ഡയറക്ട് മെസ്സേജ്) വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കുവയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും.’ സാമൂഹിക മാധ്യമങ്ങളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പാര്‍വതി ഉണ്ടെങ്കിലും ഏറ്റവും സജീവമായിരുന്നത് ഇന്‍സ്റ്റഗ്രാമിലാണ്. യാത്രകളും അനുഭവങ്ങളുമെല്ലാം പാര്‍വതി ആരാധകരുമായി പങ്കുവയ്ക്കുന്നതും ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതിമായായിരുന്നു നടിയുടെ അവധി പ്രഖ്യാപനം.

Read More

മാധ്യമപ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ ഞരമ്പുരോഗി എഴുതിവിട്ടത് പച്ച അശ്ലീലം; എന്നാല്‍ ഒടുവില്‍ സംഭവിച്ചതോ…?

  സ്ത്രീ വിരുദ്ധതയും ഞരമ്പുരോഗികളുടെ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ട് കാലങ്ങളായി. സ്ത്രീ പ്രൊഫൈലുകള്‍ കണ്ടാല്‍ പിന്നെ പലരുടെ ഉള്ളിലെ ഞരമ്പന്മാര്‍ ഉണരും.പിന്നെ അശ്ലീല കമന്റുകളുടെ ബഹളമായി. സിനിമാ നടി പാര്‍വതിക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ച് കാടിളക്കിയെങ്കിലും ഞരമ്പ് രോഗികള്‍ അതൊന്നും കണ്ട മട്ടില്ല. പാര്‍വതിക്കെതിരെ മോശം കമന്റ് ചെയ്തതിന്റെ പേരില്‍ രണ്ട് പേര്‍ അറസ്റ്റിലായ ദിവസവും ഇത്തരക്കാരുടെ വിളയാട്ടം തുടരുക തന്നെയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവും തെളിയിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതിയാണ് മുനീര്‍ കീച്ചേരി എന്ന യുവാവ് തന്റെ തിനിനിറം തുറന്ന് കാട്ടിയത്. ഇയാളുടെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വീണ്ടും പല സ്ത്രീകളോടും ഇത്തരത്തില്‍ അശ്ലീലം പറയുന്നത് ഇയാള്‍ തുടരുകയാണ്. കമന്റ് ബോക്സിലും മെസേജിലുമായി സ്ത്രീകളെ തുടര്‍ച്ചയായി ശല്ല്യം ചെയ്യുന്ന വിരുതനെതിരെ…

Read More

കാമുകന്റെ സമ്മാനം അടിവയറ്റില്‍ മാംസപിണ്ഡമായി രൂപാന്തരം പ്രാപിച്ചത് അവള്‍ അറിഞ്ഞത് വളരെ വൈകിയാണ്; കുഞ്ഞു വിശന്നു കരഞ്ഞപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാകാതെ അവള്‍ നടന്നകന്നു; സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്ന കഥ പുതുതലമുറയ്ക്ക് ഒരു പാഠം…

പഠിക്കുന്ന കാലത്ത് ചതിയില്‍ പെട്ട് ഗര്‍ഭിണികളായി കുട്ടികളെ പ്രസവിച്ച ശേഷം അവരെ ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരികയാണ്. അങ്ങനെയുള്ള ഈ അവസരത്തില്‍ പ്രസക്തമാവുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ കഥ. അബദ്ധത്തില്‍ പിറന്നതാണെങ്കിലും താന്‍ ജന്മം കൊടുത്ത കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്കു കൂടി ഒരു പാഠമാണ് ഈ കഥ. ഇങ്ങനെയാണാക്കഥ… അവള്‍ ബംഗ്ലൂരില്‍ MBBSനു പഠിക്കുകയായിരുന്നു.കൂടുകാരന്റ്‌റെ രാത്രി വൈകിയ ബാച്ച്‌ലര്‍ പാര്‍ടിയില്‍ മദ്യ ലഹരിയില്‍ പരിസരം മറന്നു അഴിഞ്ഞാടി കാമുകന്റെ കൂടെ കിടക്ക പങ്കിടുമ്പോള്‍ പതിവ് സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അവന്‍ മറന്നിരുന്നു. കാമുകന്റെ സമ്മാനം അടിവയറ്റില്‍ മാംസപിണ്ഡമായി രൂപാന്തരം പ്രാപിച്ചത് അവള്‍ അറിഞ്ഞത് വളരെ വൈകിയാണ്. ഹോസ്പിറ്റലില്‍ അബോര്‍ഷന്‍ ചെയ്യാന്‍ എത്തിയ അവളെ ഡോക്ടര്‍ അതില്‍ നിന്നും അവളെ വിലക്കിയത് അവളുടെ ദുര്‍ബലമായ ശരീര പ്രകൃതി കരുതിയാണ്. അബോര്‍ഷന്‍ ചെയ്താന്‍…

Read More

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന് അവര്‍ ആയുസില്‍ മറക്കാത്ത ഒരു തിരിച്ചടി കൊടുക്കണം; രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സമയമായിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കണമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയില്‍ നുഴഞ്ഞു കയറി ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ തുരക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ രണ്ടാം ഭാഗത്തിന് സമയമായെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം. എത്രകാലം നമ്മള്‍ കാത്തിരിക്കും. ഇനിയും സന്ധി സംഭാഷണം പാടില്ല. നമ്മള്‍ ചെയ്യേണ്ടത് ശക്തമായ സര്‍ജിക്കള്‍ സ്‌െ്രെടക്കാണ്. ഒരാള്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. സമാനമായ രീതിയില്‍ ശക്തമായ തിരിച്ചടി പാക്കിസ്്ഥാന് നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണവും ശക്തമായിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചിലര്‍…

Read More