ദുബായിലേക്ക് വിമാനം കയറിയത് പാചകക്കാരിയുടെ ജോലിക്കായി; അവിടെയെത്തിയപ്പോള്‍ ഏജന്റ് നിര്‍ബന്ധിച്ചത് മറ്റൊരു ജോലിയ്ക്ക്; കൊടുംപീഡനമനുഭവിച്ച മലയാളി വീട്ടമ്മ രക്ഷപ്പെട്ടത് ഇങ്ങനെ…

ദുബായ്:ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ഗള്‍ഫില്‍ അകപ്പെടുന്ന സ്ത്രീകളുടെ കഥകള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. അത്തരമൊരു ജീവിതകഥയാണ് മലയാളി വീട്ടമ്മ റസിയയ്ക്കും പറയാനുള്ളത്. വീസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലാവുകയും ആത്മധൈര്യം കൊണ്ടു മാത്രം രക്ഷപ്പെടുകയും ചെയ്ത എറണാകുളം പള്ളുരുത്തി സ്വദേശിനി റസിയാ അസീസി(42)ന് ഒടുവില്‍ തുണയായത് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ 12നായിരുന്നു റസിയ യുഎഇയിലെത്തിയത്. നാട്ടുകാരനായ അസീസ് എന്നയാള്‍ നല്‍കിയ സന്ദര്‍ശക വീസയില്‍ ഡല്‍ഹിയില്‍ നിന്ന് മലയാളികളടക്കം മറ്റു 15 സ്ത്രീകളോടൊപ്പം യുഎഇയിലേയ്ക്ക് വിമാനം കയറുകയായിരുന്നു. ദുബായില്‍ ഡോക്ടറുടെ വീട്ടില്‍ പ്രതിമാസം 30,000 രൂപ ശമ്പളത്തിന് പാചകക്കാരിയുടെ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് 25,000 രൂപ ഏജന്റ് ആവശ്യപ്പെട്ടതില്‍ 10,000 രൂപ നല്‍കി. ബാക്കി ശമ്പളത്തില്‍ നിന്ന് പിടിക്കാനായിരുന്നു കരാര്‍. എന്നാല്‍ ദുബായിലെത്തിയതോടെ ഏജന്റിന്റെ മട്ടുമാറി. പാചകജോലിയ്ക്കു പകരം കഠിനമായ വീട്ടുജോലിയ്ക്കായിരുന്നു ഇവരെ നിയോഗിച്ചത്. ഒരു കാലിന്…

Read More