ആധുനിക യുഗത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ കാരണമാവുന്നുണ്ട്. ഇവയെല്ലാം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും എപ്രകാരമാണ് ഇത്തരം കാര്യങ്ങളില്‍ സ്വയം സുരക്ഷയൊരുക്കുക എന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. ഇക്കാരണങ്ങളാല്‍, സാമൂഹ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എസ് ശ്രീജിത്ത് ഐപിഎസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സ്വന്തം സുരക്ഷ എപ്രകാരമാണ് ഉറപ്പുവരുത്തേണ്ടത്, ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകളെ കണ്ടെത്തി ശിക്ഷിക്കേണ്ടതെങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം. ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍…
Read MoreTag: socialmedia
സോഷ്യല്‍മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്! ഗ്രൂപ്പില്‍ വരുന്ന വ്യാജവാര്‍ത്തകളുടെ ഉത്തരവാദി നിങ്ങളായിരിക്കും; പുതിയ ഉത്തരവിനെക്കുറിച്ചറിയാം
ഇന്ന് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകളും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുമൊക്കെ വരുന്നത് വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ്. എന്നാല്‍ ഇവയ്‌ക്കൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍, വീഡിയോകള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എന്നിവ അഡ്മിനെ ജയിലിടയ്ക്കാന്‍ പര്യാപ്തമായ കുറ്റമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. വാരണാസിയിലെ പ്രദേശിക ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ പ്രാദേശിക ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോഗ്രാഫുകള്‍, തുടങ്ങിയവ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍വരെ പ്രാപ്തിയുള്ളതാണെന്ന് വാരണാസിയിലെ പ്രദേശിക ഭരണകൂടം പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം വാസ്തവ വിരുദ്ധമായ ഉള്ളടക്കം അടങ്ങിയതും തെറ്റായ…
Read More