വേനല്‍ക്കാലത്ത് സാധാരണക്കാര്‍ ഏറ്റവുമധികം കുടിയ്ക്കുന്ന പാനീയമാണ് സോഡാനാരങ്ങ. വെയില് കൊണ്ട് വലഞ്ഞു വരുമ്പോള്‍ ഒരു സോഡാ നാരങ്ങ അങ്ങു കാച്ചിയാലോ എന്നു ചിന്തിക്കാത്തവരായി ആരുണ്ട്. എന്നാല്‍ സോഡാ അത്ര നല്ല പാനീയമല്ലെന്നാണ് പുതിയ കണ്ടെത്തല്‍. സോഡാ മാത്രമല്ല കാര്‍ബണേറ്റഡ് ആയ എല്ലാ മധുരപാനീയങ്ങളും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. ആവശ്യമില്ലാത്ത കലോറി ഊര്‍ജം അടങ്ങിയ പാനീയമാണ് സോഡ. പോഷകാംശമോ ധാതുലവണങ്ങളോ ഒന്നുമില്ലതാനും. മധുരമുള്ള സോഡ കഴിക്കുന്നവര്‍ ഒരു കാര്യം മറക്കണ്ട. ഇതു നിങ്ങള്‍ക്ക് അമിതവണ്ണത്തിനു കാരണമാകും. ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നതിലും സോഡയ്ക്ക് മുഖ്യപങ്കുണ്ട്. ശരീരത്തിലെ ഹോര്‍മോണുകളെയും സോഡ ദോഷകരമായി ബാധിക്കുന്നു. പല സോഡാ കമ്പനികളും സോഡയില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ നമ്മുടെ വിശപ്പു കെടുത്തുന്നു.തുടര്‍ച്ചയായ സോഡ ഉപയോഗം എല്ലുകളുടെ തേയ്മാനത്തിനു വരെ കാരണമാകുന്നു. പാല് കഴിക്കുമ്പോള്‍ അസ്ഥികള്‍ ബലപ്പെടുകയാണെങ്കില്‍ സോഡ കഴിക്കുമ്പോള്‍ കാലക്രമേണ അസ്ഥികള്‍…
Read More