പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിലെ പലവീടുകളിലും വെള്ളമിറങ്ങിയ ശേഷവും ദുരിതം ബാക്കിയാവുകയാണ്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം നീക്കുന്നത് ശ്രമകരമായിരിക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ സോഡിയം പോളി അക്രിലേറ്റ് എന്ന രക്ഷകന്‍ അവതരിച്ചത്. വളരെപ്പെട്ടെന്നു തന്നെ സംഭവം കത്തിപ്പടരുകയും ചെയ്തു. ഇതാണ് പോസ്റ്റ് ‘സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം.’ എന്ന കുറിപ്പോടെയാണ് സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ എന്താണ് സോഡിയം പോളി അക്രിലേറ്റ് എന്ന കാര്യത്തില്‍ വലിയ ധാരണയൊന്നുമില്ലാത്ത ആരോ ആണ് ഇതു പ്രചരിപ്പിച്ചെന്നു വ്യക്തം. സോഡിയം പോളി അക്രിലേറ്റിനെക്കുറിച്ച് ഡോക്ടര്‍ സുരേഷ് സി പിള്ള പറയുന്നതിങ്ങനെ. സോഡിയം പോളി അക്രിലേറ്റ് ‘polyacrylate’ എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളില്‍ (ഡയപ്പറില്‍) ഇതേ പോളിമര്‍ ആണ്…
Read More