ചന്ദ്രോപരിതലത്തലില് ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസയുടെ സ്റ്റാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ).ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ് ക്ലാവിയസ്. ഈ സാഹചര്യത്തില്‍ തണുപ്പുള്ളതും നിഴല്‍ വീഴുന്നതുമായ ഭാഗങ്ങളില്‍ മാത്രമല്ല, ചന്ദ്രന്റെ ഭൂരിഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ 40,000 ചതുരശ്ര കിലോമീറ്ററില്‍ അധികം തണുത്തുറഞ്ഞ നിലയില്‍ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്നിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ഇത് മുന്‍പ് കണക്കുകൂട്ടിയതിനേക്കാള്‍ 20 ശതമാനത്തോളം കൂടുതലാണ്. 2009ല്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തല്‍ ചാന്ദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭാവിയില്‍ ചന്ദ്രനില്‍ താമസിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.
Read MoreTag: sofia
ചെയ്തുകൂട്ടിയതിന്റെ ശിക്ഷ സോഫിയ ഇപ്പോള്‍ അനുഭവിക്കുന്നു, ബന്ധുക്കള്‍ പോലും കൈയൊഴിഞ്ഞതോടെ ജയിലിലില്‍ ഏകാന്തതയുടെ തടവുകാരി, കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലപ്പെടുത്തിയ സോഫിയയുടെ അവസ്ഥ പരമദയനീയം
മലയാളികളെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണിലെ സ്വവസതിയില്‍ സാം എബ്രഹാം എന്ന 33കാരന്റെ മരണം. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് ലോകം മുഴുവന്‍ കരുതിയപ്പോഴും ദൈവം അവശേഷിപ്പിച്ച തെളിവുകള്‍ കൊലയാളികളെ വെളിച്ചത്ത് കൊണ്ടുവന്നു. ജീവനു തുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാനുള്ള സോഫിയയുടെ ശ്രമങ്ങള്‍ അങ്ങനെ ജയിലില്‍ ഒതുങ്ങി. കൊല നടത്തിയ അരുണ്‍ കമലാസനന് 27 വര്‍ഷം കഠിനതടവും സോഫിയയ്ക്ക് 22 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പതിനെട്ട് വര്‍ഷം കഴിയാതെ സോഫിയയ്ക്ക് പരോള്‍ പോലും ലഭിക്കില്ല. ഓസ്ട്രേലിയന്‍ ജയിലില്‍ കഴിയുന്ന സോഫിയയെ കാണാന്‍ ഇപ്പോള്‍ ബന്ധുക്കള്‍ പോലും എത്താറില്ല. അരുണിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭാര്യ ബന്ധം വേര്‍പ്പെടുത്തി പോയി. ജയിലില്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. കാമുകനൊപ്പം ജീവിതം ആഘോഷിക്കാനിറങ്ങിയ സോഫിയ വിഷാദ രോഗത്തിന് അടിമയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. പലപ്പോഴും…
Read Moreസാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി വീടിന്റെ പരിസരത്തെത്തി ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു, ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കാന്‍ ഒരു കാരണമുണ്ട്, സാമിനെ കൊലപ്പെടുത്തിയ രാത്രി ഇങ്ങനെ
മെല്‍ബണില്‍ ഏറെ ചലനം സൃഷ്ടിച്ച സാം വധക്കേസില്‍ ഭാര്യ സോഫിയയും അരുണ്‍ കമലാസനനും കുടുങ്ങിയത് ഓസ്ട്രേലിയന്‍ പോലീസിന്റെ പഴുതില്ലാത്ത അന്വേഷണത്തില്‍. പോലീസ് കസ്റ്റഡിയില്‍ തത്ത പറയും പോലെ സത്യങ്ങള്‍ തുറന്നു പറഞ്ഞ അരുണ്‍ കൊലപാതക ദിവസത്തിലെ കാര്യങ്ങള്‍ വിവരിച്ചു നല്കി. ഇതിന്റെ ഓഡിയോ പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുണ്‍ പറയുന്നുണ്ട്. സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുണ്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുണ്‍…
Read Moreഅവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ…? ഞങ്ങള്‍ അത്രമേല്‍ സ്നേഹിച്ച പെണ്ണായിരുന്നു അവള്; സാം ഏബ്രഹാമിന്റെ പിതാവിന് പറയാനുള്ളത്
മലയാളി സാം ഏബ്രഹാമിനെ ഓസ്ട്രേലിയയില്‍ കൊലപ്പെടുത്തിയ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചിരുന്നു. ഈ വിധിയെക്കുറിച്ച് സാം ഏബ്രഹാമിന്റെ പിതാവ് തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.സാമിന്റെ പിതാവ് ഏബ്രഹാമിന്റെ വാക്കുകള്‍ ഇങ്ങനെ… ‘അവര്‍ ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം. ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ പോലെയാ സ്നേഹിച്ചത് എന്നിട്ടും ഇവള് ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങള്‍ക്ക് വിഷമമുണ്ട്. ആദ്യം തങ്ങള്‍ വിചാരിച്ചത് രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്നാണ്. പിന്നീട് അവന് തന്നെ കുറ്റം ഏല്‍ക്കുന്നതായി ഫേസ്ബുക്കിലും മറ്റും വന്നപ്പോള്‍, അവള്‍ക്ക് ശിക്ഷ കിട്ടില്ലെന്നാണ് കരുതിയത്. ഏതായാലും കോടതി വിധി വന്നതോടെ രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്. സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. കാരണം ഞങ്ങള്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവള്. ഹാര്‍ട്ട് അറ്റാക്കാണ് എന്നു…
Read More