നടി ഹന്‍സിക മോട്വാനി തന്റെ അജ്ഞാത കാമുകനെ സ്വന്തമാക്കിയത് ഡിസംബര്‍ നാലിന് ആയിരുന്നു. അടുത്ത സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ സൊഹൈല്‍ കതൂരിയെയാണ് ഹന്‍സിക വിവാഹം കഴിച്ചത്. വിവാഹിതയാകുന്നുവെന്ന് നടി അറിയിച്ചതോടെ ആരാധകരെല്ലാം വരനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലായിരുന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നുവെങ്കിലും തന്റെ വ്യക്തിജീവിതം ഹന്‍സിക മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് താരം ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഹന്‍സികയുടെ ഭര്‍ത്താവ് സൊഹൈല്‍ കതൂരിയയെക്കുറിച്ച് ആരാധകര്‍ക്കും അത്ര അറിവില്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെത്തന്നെയാണ് ഹന്‍സിക ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. തന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പാര്‍ട്നര്‍ കൂടിയായ സൊഹൈലുമായി വര്‍ഷങ്ങളുടെ പരിചയം ഹന്‍സികയ്ക്കുണ്ട്. ഹന്‍സികയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൊഹൈല്‍. ബിസിനസ് ബന്ധം സൗഹൃദത്തിലേക്കും തുടര്‍ന്ന് പ്രണയത്തിലേക്കും വളരുകയായിരുന്നു. മുംബൈയിലുള്ള ബിസിനസുകാരനായ സൊഹൈലിന് സ്വന്തമായി ടെക്സറ്റൈല്‍സ് കമ്പനിയും ഉണ്ട്. 1985 മുതല്‍ ആഗോളതലത്തില്‍…
Read More