സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വരുന്ന അമിത ചാര്‍ജ് മലയാളികളെ വലയ്ക്കുമെന്ന് സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. വിനോദനികുതി ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സോഹന്‍ റോയ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സോഹന്‍ റോയിയുടെ പോസ്റ്റ് ഇങ്ങനെ… Entertainment Tax ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ല. അതിനാല്‍ സിനിമാ പ്രേക്ഷകരുടെ അറിവിലേക്കായി ചിലത് കുറിക്കുന്നു.ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തില്‍ GST നടപ്പായപ്പോള്‍. 100 രൂപ വരെയുള്ള സാധാരണ പ്രേക്ഷകന്റെ സിനിമ ടിക്കറ്റിന് നിരക്ക് 18% ഉം അതിന് മുകളിലുള്ള ലക്ഷ്വറി സിനിമ ടിക്കറ്റിന് നിരക്ക് 28% ഉം ആയി നിജപ്പെടുത്തിയിരുന്നു. സാര്‍വദേശീയമായി ഈ നിരക്കുകള്‍ സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെ…
Read MoreTag: sohan roy
‘പ്രണയം മഞ്ഞായ് പുണരും കാലം’ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലെ ആദ്യ ഗാനത്തിന്റെ വീഡിയോ കാണാം…ചിത്രം നിര്‍മിച്ചത് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച്…
സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു’ ‘പ്രണയം മഞ്ഞായ് പുണരും കാലം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. സോഹന്‍ റോയിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബി ആര് ബിജുറാം ആണ്. വിനീത് ശ്രീനിവാസനും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 21ന് സംസ്ഥാനത്തെ നൂറോളം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വര്‍ക്കല, പുനലൂര്‍-ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ,…
Read More