ന്യൂഡല്‍ഹി: ഫെനി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതം.സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനെ തനിക്ക് പരിചയമില്ലെന്ന്ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് താന്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല. ഫെനിക്ക് പിന്നില്‍ മറ്റാരോ ആണെന്നും ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയോട് എന്താണ് ചെയ്യുന്നതെന്നും ജയരാജന് ചോദിച്ചു. മണ്മറഞ്ഞ് പോയ നോതാവിനെ നിയമസഭയില്‍ വച്ച് കീറി മുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. അത്തരം പ്രവണതകളില്‍നിന്ന് യുഡിഎഫ് പിൻതിരിയണം. തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം വച്ച് പുലര്‍ത്തുന്നവരാണ്. അത് കാത്ത് സൂക്ഷിക്കാന്‍ മാധ്യമങ്ങളും സഹകരിക്കണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ഫെനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്ത് വേണമെങ്കിലും തരാമെന്ന് ജയരാജന് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ജയരാജന് ഒരു കാറില്‍ കൊല്ലത്തെ ഗസ്റ്റ്…
Read MoreTag: solar case
പിണറായി സര്‍ക്കാര്‍ വന്നതോടെ സരിതക്കേസ് ഗുദാ ഹവാ…അന്വേഷണ ഉദ്യോഗസ്ഥന് വിരമിക്കുന്നത് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ; പുനരന്വേഷണം പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും കരിവാരിത്തേക്കാനോ ?
കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം കൊട്ടിഘോഷിച്ച സോളാര്‍കേസ് നനഞ്ഞ പടക്കമായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിതേക്കാനാണ് സോളാര്‍ കേസിന്റെ രണ്ടാംഘട്ട അന്വേഷണം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സോളാറിന്റെ തുടരന്വേഷണത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഡിജിപി രാജേഷ് ദിവാന് ഇന്ന് വിരമിക്കുന്നത്. ഇതോടെ സോളാര്‍ക്കേസിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സരിതയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുത്ത് കേസ് എടുക്കാന്‍ തനിക്ക് പറ്റില്ലെന്ന് രാജേഷ് ദിവാന് ആദ്യമേ വ്യക്തമാക്കിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിണറായി മുഖ്യമന്ത്രിയായപ്പോഴാണ് സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ കേസിന്റെ പരിധിയില്‍ വരാത്ത പല കാര്യങ്ങളുമാണ്…
Read Moreസോളാര്‍ പ്രകാശിച്ച് തുടങ്ങിയത് തലശ്ശേരിയില്‍ നിന്ന് ! ഡോക്ടര്‍മാര്‍ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന പരാതിയില്‍ അന്വേഷണമാരംഭിച്ച തലശ്ശേരി എസ്ഐ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ടു; എന്നാല്‍ അന്നു സംഭവിച്ചത് മറ്റൊന്നായിരുന്നു
കണ്ണൂര്‍: കേരളാരാഷ്ട്രീയത്തില്‍ സുനാമിയായ സോളാര്‍ കേസിന്റെ തുടക്കം തലശ്ശേരിയില്‍ നിന്ന്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും പൂട്ടാന്‍ വകുപ്പുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഒരു ഐ ഗ്രൂപ്പ് നേതാവും. പാര്‍ട്ടിയിലെ ഉന്നതസ്ഥാനം പിടിച്ചടക്കാനുള്ള മോഹത്തില്‍ ഇയാള്‍ സരിതയെ കൂടെക്കൂട്ടാന്‍ ഇയാള്‍ തീരുമാനിച്ചു. കരുനീക്കിയത് വിശ്വസ്തനായ ഡിവൈഎസ്പിയെ ഉപയോഗിച്ച്്. അങ്ങനെ കേസ് തലശ്ശേരിയില്‍ നിന്നും പെരുമ്പാവൂരിലെത്തി. പിന്നെ സരിതാ. എസ് . നായരും ബിജുരാധാകൃഷ്ണനും പൊട്ടിച്ച സോളാര്‍ ബോംബ് കേരളത്തെയാകെ ഞെട്ടിക്കുകയായിരുന്നുവെന്നത് ചരിത്രം. ജസ്റ്റിസ് ശിവരാജന് കമ്മീഷന് അന്വേഷണത്തിനുമെത്തി. പിന്നെ കേരളം സരിതയുടെ പിന്നാലെയായിരുന്നു. അന്തിച്ചര്‍ച്ചകളുമായി ചാനലുകളും അരങ്ങു കൊഴുപ്പിച്ചു. തലശ്ശേരിയില്‍ അഞ്ചു ഡോക്ടര്‍മാര്‍ നല്കിയ പരാതിയിന്മേലാണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. തട്ടിപ്പുനടത്തിയത് ലക്ഷ്മി നായര്‍ എന്ന സ്ത്രീയാണെന്നായിരുന്നു പരാതിക്കാര്‍ നല്കിയ വിവരം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ തട്ടിപ്പുനടത്തിയത് സരിത എസ്.നായരാണെന്നു…
Read More